ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസ് സർവീസിൽ നിന്നും വിരമിച്ചു

ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസ് സർവീസിൽ നിന്നും വിരമിച്ചു. പൂഞ്ഞാർ പെരിങ്ങളം സ്വദേശിയാണ്. ഇടുക്കി തൊടുപുഴ മുട്ടം വിജിലൻസ് ഡിവൈഎസ്പിയായാണ് സർവീസിൽ നിന്നും വിരമിക്കുന്നത്. 23 വർഷമായി കേരള പൊലീസ് സർവീസിലുണ്ടായിരുന്നു. മട്ടന്നൂർ എസ്.ഐ ആയാണ് സർവീസിൽ പ്രവേശിച്ചത്. തുടർന്ന്, ഇടുക്കി , കോട്ടയം , എറണാകുളം ആലപ്പുഴ എന്നീ ജില്ലകളിൽ എസ്.ഐ ആയും സിഐ ആയും ഡിവൈഎസ്പിയായും ജോലി ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിൽ പാലാ ഡിവൈഎസ്പിയായി സേവനം അനുഷ്ടിച്ചു. മണിമല , കാഞ്ഞിരപ്പള്ളി, കിടങ്ങൂർ ഏറ്റുമാനൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ സിഐ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്. പൊലീസ് സേനയുടെ ഭാഗമാകും മുൻപ് അധ്യാപകനായും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ മികച്ച ഉദ്യോഗസ്ഥനെന്നും, സൗമ്യനായ ഉദ്യോഗസ്ഥനെന്നും പേരുകേട്ടാണ് ഷാജു ജോസ് പടിയിറങ്ങുന്നത്. ജെന്റിൽമെൻ ഓഫിസർ എന്ന് മേലുദ്യോഗസ്ഥർക്കിടയിലും കീഴുദ്യോഗസ്ഥർക്കിടയിലും ഒരു പോലെ രേഖപ്പെടുത്തിയാണ് ഇദ്ദേഹത്തിന്റെ പടിയിറക്കം. വിജിലൻസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തിന് യാത്രയയപ്പ് നൽകി.

Advertisements

Hot Topics

Related Articles