ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഇനി ഫെയ്സ് ആപ്പ്; ആപ്പിന് മുന്നിൽ നിന്നാൽ ടോക്കൺ; നമ്പർ അനുസരിച്ച് പ്രവേശനം;  പന്ത്രണ്ട് ഇടങ്ങളിൽ സിസ്റ്റം സ്ഥാപിക്കും

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം സുഗമമാക്കുന്നതിനായി ഫെയ്‌സ് ആപ്പ് സംവിധാനം നടപ്പാക്കും. ക്ഷേത്രത്തിന്റെ സമീപത്ത് പന്ത്രണ്ട് ഇടങ്ങളിൽ ഫെയ്‌സ് ആപ്പ് സിസ്റ്റം സ്ഥാപിക്കും. ഫെയ്‌സ് ആപ്പ് സംവിധാനത്തിന് മുന്നിൽ നിന്നാൽ ഭക്തർക്ക് ടോക്കൺ ലഭ്യമാകും. ദർശനസമയം ടോക്കണിലുണ്ടാകും. ദർശന സമയം വരെ പ്രത്യേകം തയ്യാറാക്കിയ കമ്പാർട്ട്മെൻ്റുകളിൽ ഭക്തർക്ക് വിശ്രമിക്കാം. ഭക്തർക്ക് ലഭിക്കുന്ന ടോക്കൺ നമ്പറുകൾ കംപാർട്ട്‌മെന്റുകളിൽ തെളിയും. 

Advertisements

ഈ സമയമാകുന്ന മുറയ്ക്ക് ടോക്കൺ നമ്പർ അനുസരിച്ച് കമ്പാർട്ട്‌മെന്റുകളിൽ നിന്നും ദർശനത്തിനുള്ള ക്യൂവിലേക്ക് ഭക്തർക്ക് പോകാൻ കഴിയും. ക്ഷേത്രത്തിൽ വിപുലമായ ക്യൂ കോംപ്ലക്‌സ് സംവിധാനം വരുന്നത് വരെയാണ് ഫെയ്‌സ് ആപ്പ് സംവിധാനം നിലനിൽക്കുക. എത്ര പേർ ക്ഷേത്രം സന്ദർശിച്ചുവെന്നതും ആളെ തിരിച്ചറിയാനും ഈ സംവിധാനത്തിലൂടെ കഴിയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭക്തർ ദർശനത്തിനായി കാത്തിരിക്കുന്ന സ്ഥലത്ത് സൗണ്ട് ബോക്‌സുകൾ സ്ഥാപിച്ച് ഭക്തിഗാനങ്ങൾ ശബ്ദം കുറച്ചുവെച്ച് ഭക്തിപൂർണമായ അന്തരീക്ഷം തീർക്കുമെന്നും ഒ ബി അരുൺ കുമാർ പറഞ്ഞു. കാത്തിരിപ്പ് സ്ഥലത്തായി ഗുരുവായൂരപ്പന്‍റെ ചരിത്രം, ആളുകളുടെ അനുഭവങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കും. ബാത്ത്‌റൂം, മെഡിക്കൽ സൗകര്യം, സ്‌നാക്‌സ് കഴിക്കാനുള്ള സൗകര്യം, കൈ കഴുകാൻ വാഷ്‌ബേസ്, പൂജയടക്കം ബുക്ക് ചെയ്യാനുള്ള ടച്ച് സ്‌ക്രീൻ എന്നിവയും ഒരുക്കും. വിർച്വൽ റിയാലിറ്റി ഉപയോഗപ്പെടുത്തിയുള്ള ഡോം തിയേറ്ററും ഒരുക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റർ പറഞ്ഞു.

Hot Topics

Related Articles