കൊച്ചിയുടെ ഓട്ടത്തിന് കരുത്തേകി കോർപ്പറേഷൻ; ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കോർപ്പറേഷൻ

കൊച്ചി: അത്ലറ്റിക്സ് ഫെഡറേഷൻസ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കേരളത്തിലെ ഏക മാരത്തണായ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി കൈകോർത്ത് കൊച്ചി കോർപ്പറേഷൻ. നഗരത്തെ ലോകോത്തര കായിക ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മേയർ വി.കെ മിനിമോൾ പറഞ്ഞു. കൊച്ചി മാരത്തൺ നഗരത്തിന്റെ ഒരു സ്ഥിരം സാംസ്‌കാരിക അടയാളമായി മാറിക്കഴിഞ്ഞെന്നും നഗരസഭയുടെ സഹകരണം ഈ പരിപാടിയുടെ വിജയത്തിനായി ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.

Advertisements

മുംബൈ,ദുബായ് മാരത്തണുകളുടെ മാതൃകയിൽ കൊച്ചിയെ ഒരു രാജ്യാന്തര ‘മാരത്തൺ ഹബ്ബാക്കി’ മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിത്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും കണ്ട ആവേശം മുൻനിർത്തി, കൊച്ചി മാരത്തണിനെ നഗരം എത്രത്തോളം ഹൃദയത്തോട് ചേർത്തുപിടിച്ചിരിക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ് കോർപ്പറേഷന്റെ ഈ നേരിട്ടുള്ള പങ്കാളിത്തം. കായിക മേഖലയിലെ ഈ ഒത്തുചേരൽ നഗരത്തിന്റെ വിനോദസഞ്ചാര-സാമ്പത്തിക മേഖലകൾക്കും പുതിയ ഉണർവ് നൽകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരവാസികളുടെ ജീവിതശൈലിയിൽ മാറ്റം വരുത്തുവാനും ആരോഗ്യപൂർണമായ സമൂഹത്തെ വാർത്തെടുക്കുവാനും ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ വഴിയൊരുക്കും. യുവതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കുവാനും പ്രായഭേദമന്യെ എല്ലാവരുടെയും മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാനും മാരത്തണിലൂടെ കഴിയുമെന്നും മേയർ പറഞ്ഞു.

ആരോഗ്യമുള്ള ഒരു ജനതയ്ക്ക് മാത്രമേ ചൈതന്യമുള്ള ഒരു നഗരത്തെ സൃഷ്ടിക്കാൻ കഴിയൂവെന്നും കഴിഞ്ഞ മൂന്ന് പതിപ്പിലൂടെ ഫെഡറൽബാങ്ക് കൊച്ചി മാരത്തൺ നഗരത്തിന്റെ ഹൃദയം കീഴടക്കിയതിന്റെ തെളിവാണ് കോർപ്പറേഷന്റെ ഈ പങ്കാളിത്തമെന്നും ക്ലിയോസ്പോർട്സ് ഡയറക്ടർ അനീഷ് പോൾ പറഞ്ഞു. ലോകോത്തര മാരത്തണുകളിൽ പങ്കെടുക്കാനുള്ള യോഗ്യതാ മാനദണ്ഡമായി പരിഗണിക്കുന്ന ഈ മാരത്തണിൽ പങ്കെടുക്കാൻ ദേശിയതലത്തിൽ നിന്നുള്ള പ്രമുഖ അത്ലലറ്റുകൾ കൊച്ചിയിലെത്തും. മൂവ് വിത്ത് പർപ്പസ് എന്ന പ്രമേയം ആസ്പദമാക്കി ഫെബ്രുവരി എട്ടിന് നടക്കുന്ന മാരത്തണിൻ്റെ ഭാഗമാകാൻ മൂന്ന് വരെ https://kochimarathon.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.

ഫെഡറൽ ബാങ്ക് കൊച്ചി മരത്തോണുമായി ഔദ്യോഗിക പങ്കാളിത്തം മേയർ മിനിമോൾ പ്രഖ്യാപിക്കുന്നു . സമീപം ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ ,മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ്‌ മിഥുൻ എന്നിവർ

ഫോട്ടോ ക്യാപ്ഷൻ: ഫെഡറൽ ബാങ്ക് കൊച്ചി മരത്തോണുമായി ഔദ്യോഗിക പങ്കാളിത്തം മേയർ മിനിമോൾ പ്രഖ്യാപിക്കുന്നു . സമീപം ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ ,മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ്‌ മിഥുൻ എന്നിവർ

Hot Topics

Related Articles