തെങ്ങണയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് വെട്ടി പൊളിച്ചു : റോഡിൽ മണ്ണും മെറ്റലും ചിതറിക്കിടക്കുന്നു : പരാതിയുമായി നാട്ടുകാർ പ്രതിഷേധിച്ചു

ചങ്ങനാശ്ശേരി: വാഴൂർ റോഡിൽ തെങ്ങണയിൽ പൈപ്പ് ലൈൻ
സ്ഥാപിക്കുന്നതിന് ടാറിങ് വെട്ടിപ്പൊളിച്ചെടുത്ത കുഴിയിലെ മെറ്റലും മണ്ണും റോഡിൽ ചിതറിക്കിടന്ന് അപകട ഭീഷണിയാവുന്നു. ചങ്ങനാശ്ശേരി – വാഴൂർ റോഡും പെരുന്തുരുത്തി – മണർകാട് ബൈപ്പാസ് റോഡും സംഗമിക്കുന്ന തിര ക്കേറിയ ജങ്ഷനിലാണ് അപകട ഭീഷണി.
ഇരുചക്ര വാഹനങ്ങൾ പാളി യാത്രികർക്കു അപകടം ഉണ്ടാവുന്നത് പതിവായിരിക്കുകയാണ്.

Advertisements

സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് പൊടി അടിക്കുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരിക ളും ഓട്ടോറിക്ഷ തൊഴിലാളിക ളും പൊതുപ്രവർത്തകരും തെങ്ങണ കവലയിൽ പ്രതിഷേധിച്ചു.
ടോണി കുട്ടംപേരൂർ,
സാജൻ തോമസ്, റോയി ഇലവുംമുട്ടിൽ, അഭിലാഷ് കൃഷ്ണ, കെ.ബി. അ ജിനാസ്, രാധാമണി,
അച്ചൻ കുഞ്ഞ്, അനീഷ്, ഷിബു, അജി എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles