തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്കുംഉത്തരവാദിത്വമുണ്ടെന്ന് തെളിയിച്ച് ഒരു സ്ഥാനാർത്ഥി

കുറവിലങ്ങാട്: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും വികസനത്തിന് നേതൃത്വം നൽകാൻ ഉത്തരവാദിത്വമുണ്ടെന്ന് തെളിയിച്ച് ഒരു സ്ഥാനാർത്ഥി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കോഴാ ഡിവിഷനിൽ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥി ബെന്നി കോച്ചേരിയാണ് വികസന ആശയങ്ങൾ ക്രോഡീകരിച്ച് ജനപ്രതിനിധികൾക്കടക്കം നൽകി വികസനം നടത്താനുള്ള പരിശ്രമങ്ങൾ നടത്തുന്നത്.

Advertisements

വിവിധ ജനപ്രതിനിധികളേയും രാഷ്ട്രീയത്തിനതീതമായി പൊതുപ്രവർത്തകരേയും ഉൾക്കൊള്ളിച്ചാണ് വികസനമുന്നേറ്റത്തിനാണ് നേതൃത്വം നൽകുന്നത്. ത്രിതലപഞ്ചായത്തംഗങ്ങളേയും എംപി, എംഎൽഎ, കേന്ദ്ര, സംസ്ഥാന സർക്കാരുകളേയും സമീപിച്ച് വികസനം നേടിയെടുക്കുകയാണ് ലക്ഷ്യമെന്ന് ബെന്നി കോച്ചേരി പറഞ്ഞു.
ത്രിതലപഞ്ചായത്തുകളുടെ വാർഷിക പദ്ധതികളിൽ ജനകീയ താൽപര്യമുള്ള അടിയന്തര ആവശ്യമുള്ളതുമായ വികസനവിഷങ്ങൾ ഉൾക്കൊള്ളിച്ച് നേടിയെടുക്കാനാണ് ആദ്യലക്ഷ്യം.
തെരഞ്ഞെടുപ്പ് രംഗത്ത് പരാജയപ്പെട്ടവരടക്കമുള്ള സ്ഥാനാർത്ഥികളിൽ പ്രതീക്ഷയർപ്പിച്ച് വോട്ടർമാർ നിരാശരാകാതിരിക്കാനാണ് വേറിട്ട പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതെന്ന് ബെന്നി കോച്ചേരി വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യഘട്ടത്തിൽ കോഴാ ബ്ലോക്ക് ഡിവിഷൻ പ്രദേശത്തുവരുന്ന കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ പഞ്ചായത്ത് വാർഡുകളിൽ നിന്നാണ് വികസനനിർദ്ദേശങ്ങൾ സമാഹരിക്കുന്നത്. കുറവിലങ്ങാട് പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്് മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഒന്ന്, രണ്ട്, 12,13,14,15 ഉഴവൂർ പഞ്ചായത്തിലെ 13 വാർഡുകളാണ് കോഴാ ബ്ലോക്ക് ഡിവിഷൻ പരിധിയിൽ വരുന്നത്. രണ്ടാംഘട്ടത്തിൽ ഈ പഞ്ചായത്തുകളിലെ മറ്റ് വാർഡുകളിലും ജനകീയ വികസനനിർദ്ദേശങ്ങൾ ക്ഷണിക്കും.

വികസനആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളെയടക്കം ഉൾക്കൊള്ളിച്ച് ജനകീയ ചർച്ചാവേദികളിലൂടെ വിവരശേഖരണം നടത്താനും ലക്ഷ്യമിടുന്നതായി ബെന്നി കോച്ചേരി അറിയിച്ചു. വികസനനിർദ്ദേശങ്ങൾ 9447367194 എന്ന ഫോൺ നമ്പറിലോ ഈ നമ്പറിൽ വാട്ട്സ് ആപ്പ് ചെയ്‌തോ അറിയിക്കാം.

Hot Topics

Related Articles