കോട്ടയം : നിങ്ങളുടെ മൃഗങ്ങൾക്ക് രോഗ സാധ്യത ഉണ്ടോ? മതിയായ പരിചരണം ലഭിക്കുന്നുണ്ടോ? നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയാത്ത രോഗങ്ങൾ നിങ്ങളുടെ അരുമകളെ ബാധിച്ചിട്ടുണ്ടോ? യാതൊരു പരിചരണവും ലഭിക്കാത്ത തെരുവ് നായ്ക്കൾ എന്തുകൊണ്ടാണ് പൂർണ ആരോഗ്യവാന്മാരായി ഇരിക്കുന്നത്?
രോഗാവസ്ഥയിലേക്ക് മൃഗങ്ങളെ നയിക്കുന്ന സാഹചര്യങ്ങൾ മുൻകൂട്ടി തിരിച്ചറിയുകയും അത് വഴി ആരോഗ്യം നിലനിർത്തുകയും ചെയ്യാൻ രക്ത പരിശോധനയിലൂടെ സാധിക്കും. രോഗവസ്ഥയിലേക്ക് മൃഗങ്ങളെ എത്തിക്കുന്നതിന് മുൻപ് അവയുടെ രക്തത്തിൽ “സമ്മർദ ഹോർമോൺ ” എന്ന് വിശേഷിപ്പിക്കാവുന്ന കോർട്ടിസോൾ ഉയരുന്നു. ഇത് നേരത്തെ കണ്ടുപിടിച്ച് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലൂടെ രോഗാവസ്ഥ ഒഴിവാക്കി അനാവശ്യ ആധിയും സാമ്പത്തിക നഷ്ടവും ഒഴിവാക്കുവാൻ കഴിയുമെന്ന് ഏറ്റുമാനൂർ കിങ്ടം അനിമലിയ പെറ്റ് ക്ലിനിക് സ്ഥാപകൻ ഡോ ബിജു, ലബോറട്ടറി മാനേജർ ഡോ പ്രെവിൻ പുന്നൂസ് എന്നിവർ സാക്ഷ്യപ്പെടുത്തുന്നു.


