കവീക്കുന്ന്: കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ 102 മത് വാർഷികാഘോഷവും ‘കൈറ്റ്സ്’ ഷോർട്ട് ഫിലിം പ്രകാശനവും നാളെ ഫെബ്രുവരി ആറ് വെള്ളിയാഴ്ച 3.30 ന് പാരീഷ് ഹാളിൽ നടക്കും.
മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ ജോസഫ് വടകര അധ്യക്ഷത വഹിക്കും. കോർപ്പറേറ്റ് എഡ്യൂയേഷണൽ ഏജൻസി സെക്രട്ടറി ഫാ ജോർജ് പുല്ലുകാലായിൽ മുഖ്യ പ്രഭാഷണം നടത്തും. ബിഷപ്പ് മാർ ജോസ് മുകാല അനുഗ്രഹ പ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം ഷോർട്ട് ഫിലിം പ്രകാശനം ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആൻ്റണി മാളിയേക്കൽ, കൗൺസിലർമാരായ റിയ ചീരാംകുഴി, ജിജി ബൈജു കൊല്ലംപറമ്പിൽ, സിജി ടോണി, ടോണി തൈപ്പറമ്പിൽ, ബിജു വരിയ്ക്കയാനി, മുൻ കൗൺസിലർ ജോസ് ജെ ചീരാംകുഴി, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, പി ടി എ പ്രസിഡൻ്റ് ടോണി ആൻ്റണി, ഹെഡ്മാസ്റ്റർ സജി ജോസഫ്, ശാലിനി ജോയി എന്നിവർ പ്രസംഗിക്കും. തുടർന്ന് സ്കോളർഷിപ്പ് വിതരണവും സമ്മാനദാനവും കുട്ടികളുടെ കലാപരിപാടികളും നടക്കും.


