കോട്ടയം : സി എം എസ് കോളേജ് ഭൂമിത്രസേന ക്ലബ്ബിന്റെയും , ബോട്ടണി, ബയോടെക്നോളജി വിഭാഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ കേരള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെയും സഹകരണത്തോടുകൂടി കാലാവസ്ഥാ വ്യതിയാനവും ജലദൗർലഭ്യതയും എന്ന വിഷയത്തിൽ ലോക ജലദിനത്തിനു മുന്നോടിയായി സെമിനാർ സംഘടിപ്പിച്ചു.
Advertisements
ഡോ. ബ്രില്ലിയൻറ് രാജൻ (അസോസിയേറ്റ് പ്രൊഫസർ, ഡിപ്പാർട്ട്മെൻ്റ് ഓഫ് എൻവിയോൺമെൻ്റൽ സയൻസസ് ,സെൻറ് ജോൺസ് കോളേജ് കൊല്ലം) ക്ലാസിന് നേതൃത്വം നൽകി. പ്രൊഫ. റോജിമോൻ പി.തോമസ്, ഡോ. ജിനു ജോൺ എന്നിവർ സംസാരിച്ചു.


