ഭോപ്പാൽ : നൂറ് രൂപയുടെ ഗോതമ്പ് മോഷ്ടിച്ച കേസില്‍ 45 വർഷമായി ഒളിവില്‍ കഴിഞ്ഞയാള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഖർഗോണ്‍ ജില്ലയിലാണ് സംഭവം.1980 ല്‍ ബല്‍ക്കാദ് ഗ്രാമത്തിലെ ബല്‍സമുന്ദ് കക്കദ് എന്ന സ്ഥലത്ത് വെച്ചാണ് ഇപ്പോള്‍ പിടിയിലായ സലീമടക്കം ഏഴ് പേരടങ്ങുന്ന സംഘം മോഷണം നടത്തിയത്. പാടത്ത് സൂക്ഷിച്ചിരുന്ന ഗോതമ്പാണ് മോഷ്ടിച്ചത്.
മോഷണം നടക്കുന്ന സമയത്ത് ഒരു ക്വിൻ്റല്‍ ഗോതമ്പിന് 115 രൂപയായിരുന്നു വില. അന്ന് സലിമിന് പ്രായം 20 വയസും. സലിമും ബന്ധുക്കളുമായിരുന്നു കേസിലെ പ്രതികള്‍. മോഷണത്തിന് പിന്നാലെ ഇവർ നാടുവിട്ടു. ശേഷം ധർ ജില്ലയിലാണ് ഇവർ താമസിച്ചിരുന്നത്. ഇവിടെ ഒരു ചെറിയ കടയായിരുന്നു ഇവരുടെ ഉപജീവനമാർഗം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ലോങ് പെൻ്റിങ് കേസുകളില്‍ അന്വേഷിച്ച് തീർപ്പുണ്ടാക്കാൻ പൊലീസ് തീരുമാനിച്ചതാണ് ഇപ്പോഴത്തെ അറസ്റ്റിലേക്ക് എത്തിയത്. അന്ന് സലിമിൻ്റെ സംഘാംഗമായ ഒരാളില്‍ നിന്ന് ലഭിച്ച നിർണായക വിവരമാണ് ഇപ്പോഴത്തെ അറസ്റ്റിലേക്ക് നയിച്ചതെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസർ ശ്വേത ശുക്ല വ്യക്തമാക്കി. ഐപിസി 379 പ്രകാരം മോഷണ കുറ്റം ചുമത്തിയാണ് സലീമിനെ അറസ്റ്റ് ചെയ്തത്.


