തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെയും, ഐസിഡിഎസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൗമാരക്കാർക്ക് വേണ്ടി നിർഭയം എന്ന പേരിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോളി ഈപ്പൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ബെനു ഐപ്പ് സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളായ
റെന്നി തോമസ് തോമസ് പി വർഗ്ഗീസ്, ജോൺ വാലയിൽ, ജോളി ജോർജ്ജ്, റേച്ചൽ വർഗ്ഗീസ്, ബിന്ദു ജെ ഷാജി മാത്യു,
സ്കൂൾ കൗൺസിലേഴ്‌സായ ശ്രേയ, അഞ്ചുതോമസ്, ഡാലിയ, വീണ വിജയൻ, രമ്യ കെ പിള്ള എന്നിവർ സംസാരിച്ചു.
Advertisements


