എസ്.ഡി.പി.ഐ. ഈരാറ്റുപേട്ടയിൽ നടത്തിയ പൗരാവകാശ ജാഥ
ഈരാറ്റുപേട്ട : അവകാശ നിഷേധങ്ങൾക്കെതിരെ പൗരാവകാശജാഥ എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെ ഭാഗമായി റാലിയും പൊതുസമ്മേളനവും നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി പി.കെ. ഉസ്മാൻ ഉത്ഘാടനം ചെയ്തു. എസ്. ഐ. ആർ (SIR)
പോലുള്ള ജനവിരുദ്ധ നിയമങ്ങളിലൂടെ രാജ്യത്തെ പൗരൻമാരുടെ മൗലികാ അവകാൾങ്ങൾ കവർന്നെടുക്കാനുള്ള ഫാസിസ്റ്റ് ഭരണകൂട നീക്കങ്ങൾക്കെതിരേ ശക്തമായ ജനകീയ പ്രതിരോധം രാജ്യത്ത് ഉയർന്ന് വരണമെന്ന് ഉത്ഘാടനം ചെയ്ത് കൊണ്ട് പി.കെ. ഉസ്മാൻ പറഞ്ഞു.ജാഥാ ക്യാപ്റ്റൻ മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ അദ്ധ്യക്ഷത വഹിച്ചു.
വൈസ് ക്യാപ്റ്റൻ രാജു പാറത്തോട്, മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി , ജില്ലാ സെക്രട്ടറിമാരായ കെ.എസ്. ആരിഫ്, നിഷാദ് ഇടക്കുന്നം, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. സി. പി. അജ്മൽ.സി.എച്ച് ഹസീബ് , മണ്ഡലം ഭാരവാഹികളായ യാസിർ കാരയ്ക്കാട്, അബ്ദുസമദ് പാറത്തോട് ഇസ്മായിൽ കീഴേടം, എസ്.എം. ഷാഹിദ് എന്നിവർ സംസാരിച്ചു.
മുനിസിപ്പിൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ, സെക്രട്ടറി ജെലീൽ കെ.കെ.പി. നജീബ്പാറനാനി, റിയാസ് ചിറപ്പാറ നഗരസഭാ കൗൺസിലർമാരായ സുബൈർവെ ള്ളാപള്ളിൽ, ഷാഹുൽ എം.എം. സജ്മി ഷിഹാസ് എന്നിവർ നേതൃതം നൽകി.


