ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു ; മരിച്ചത് എടത്വ സ്വദേശി

ആലപ്പുഴ : അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ ആനപ്രമ്പാല്‍ വെട്ടുതോട് പാലത്തിന് സമീപം റോഡിന്റെ വളവില്‍ നീയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എടത്വ കളങ്ങര കോട്ടവിരുത്തില്‍ റെജി കെ. ജേക്കബ്ബിന്റെ മകന്‍ രഞ്ജു ജേക്കബ്ബ് മാത്യു (24) ആണ് മരിച്ചത്.

Advertisements

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. ആലപ്പുഴയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത യുവാക്കള്‍ ബൈക്കുകളിലായി വീട്ടിലേയ്ക്ക് മടങ്ങുന്ന വഴിയാണ് അപകടം . ഗുരുതരമായി പരിക്കേറ്റ രഞ്ജുവിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: സുമി. ഏകസഹോദരി അക്‌സാ. സംസ്‌കാരം ശനിയാഴ്ച (14/2/2026) ഉച്ചയ്ക്ക് 2.30 ന് ആനപ്രമ്പാല്‍ മാര്‍ത്തോമ പള്ളിയില്‍. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന നീരേറ്റുപുറം സ്വദേശി ഉമേഷ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Hot Topics

Related Articles