കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ കോട്ടയം ഓഫീസിനു മുന്നിൽ സമരം നടത്തി

കോട്ടയം : കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയുടെ നേതൃത്വത്തിൽ കോട്ടയം ഓഫീസിന്റെ മുന്നിൽ സമരം നടത്തി. താൽക്കാലിക ജീവനക്കാരുടെ തൊഴിൽ സുരക്ഷിത ഉറപ്പുവരുത്തുക, മറ്റു ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുക മുദ്രാവാക്യം ഉയർത്തികൊണ്ടാണ് സമരം. സിഐടിയു ജില്ലാ സെക്രട്ടറി അഡ്വ, കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കുരുവിള സി മാത്യു, അനൂപ് മഹബൂബ്, സനി സി എസ്, അരുൺ, ഷിബു എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles