കേരള കോൺഗ്രസ് കുമാരനല്ലൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സായാഹ്ന ധർണ 16ന്

കോട്ടയം: കേരള കോൺഗ്രസ് കുമാരനല്ലൂർ മണ്ഡലത്തിലെ 9, 10, 50 വാർഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാത പാടിഞ്ഞാറക്കര–പള്ളിക്കുണ്ട് റോഡ് വർഷങ്ങളായി ശോചനീയാവസ്ഥയിലാണെന്ന് ആരോപിച്ച് കേരള കോൺഗ്രസ് കുമരനെല്ലൂർ മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ സംഘടിപ്പിക്കുന്നു.

Advertisements

ഫെബ്രുവരി 16ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പാടിഞ്ഞാറക്കര ജംഗ്ഷനിൽ നടക്കുന്ന ധർണയിൽ മണ്ഡലത്തിലെ നാട്ടുകാരും പാർട്ടി പ്രവർത്തകരും പങ്കെടുക്കും. റോഡിന്റെ ദയനീയാവസ്ഥ മൂലം വിദ്യാർത്ഥികൾക്കും വാഹനയാത്രികർക്കും പ്രദേശവാസികൾക്കും ഏറെ ദുരിതമുണ്ടാകുന്നുവെന്നും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ധർണയ്ക്ക് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജെയ്സ് മോൻ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9496043978.

Hot Topics

Related Articles