അക്ഷരനഗരി ഒരുങ്ങി ; കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള 20 മുതൽ 26 വരെ കോട്ടയം അനശ്വര തീയറ്ററിൽ

കോട്ടയം: അക്ഷരനഗരി വീണ്ടുമൊരു ചലച്ചിത്രമേളയുടെ ഉത്സവത്തിലേക്ക് കടക്കുകയാണ്. കോട്ടയത്തെ സിനിമാ പ്രേമികൾക്ക് നവ്യാനുഭവം സമ്മാനിക്കുന്ന ‘കോട്ടയം രാജ്യാന്തര ചലചിത്ര മേള’ 20 മുതൽ 26 വരെ അനശ്വര തീയറ്ററിൽ നടക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ചലച്ചിത്ര മേള നടത്തുന്നത്. കാൻ, വെനീസ് അടക്കം വിവിധ ചലച്ചിത്രമേളകളിൽ തിളങ്ങിയ ചിത്രങ്ങളോടൊപ്പം ഇന്ത്യൻ സിനിമയുടെ പ്രാദേശിക വൈവിധ്യവും നിറഞ്ഞു നിൽക്കുന്ന മേളയിൽ 35 ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ കോട്ടയത്തിന്റെ സിനിമ പൈത്യകം രേഖപ്പെടുത്തുന്ന എഴ് ചിത്രങ്ങളും പ്രദർശനത്തിനുണ്ട് എന്നതും ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.

Advertisements

20ന് വൈകുന്നേരം 4.45ന് അനശ്വര തീയറ്ററിൽ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ മേളയ്ക്ക് തിരിതെളിക്കും. പ്രശസ്ത സംവിധായകൻ എം.പി. സുകുമാരൻ നായർ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. രാവിലെ 9.30ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ് ഹരീഷ് എൻഎഫ്ഡിസി പാക്കേജ് ഉദ്ഘാടനം ചെയ്യും. 78-ാം കാൻ ചലചിത്രമേളയിൽ ജൂറി പ്രൈസ് നേടിയ ‘Sirat’ ആണ് ഉദ്ഘാടന ചിത്രം. കാനിൽ ഗ്രാന്റ് പ്രീ നേടിയ ‘Sentimental Value’ ആണ് സമാപന ചിത്രം. 82-ാം വെനീസ് മേളയിൽ തെരെഞ്ഞെടുക്കപ്പെട്ട Bugonia, Rotter dam, Busan, Locarno, Venice, Shanghi ‘Two Seasons Two Strangers, River stone’ എന്നിവ ലോകസിനിമയെ മേളയിൽ അവതരിപ്പിക്കും. മാലയാളത്തിൽ കോട്ടയം സിനിമാ പൈതൃകം എന്ന വിഭാഗത്തിൽ ഏഴ് ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തുന്നത്. ‘Ebb’ ആണ് ഉദ്ഘാടന ചിത്രം. പ്രൈവറ്റ്, ഭൂതലം, നിഴലാട്ടം, ശേഷിപ്പുകൾ, ദൈവത്താൻ കുന്ന്, Qudeesso എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. നവമലയാള സിനിമ വിഭാഗത്തിൽ തീയറ്റർ, ആദി സ്നേഹത്തിന്റെ വിരുന്ന് മേശ, ചാവുകല്യാണം എന്നീ ചിത്രങ്ങളും പ്രദർശനത്തിനുണ്ടാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയ അവാർഡ് നേടിയ മലയാളം അടക്കം വിവിധ ഭാഷകളിലുള്ള പത്തോളം സിനിമകളായ മറാത്തി ചിത്രങ്ങളായ നാൽട്ടു, ജിപ്സി, ശ്യാംജി ആയി, ആത്മപാംലെറ്റ്, തെലുങ്ക് ചിത്രങ്ങളായ ബെൽഗാം, ഗാന്ധി താത്ത ചേട്ടു, ടായ്ഫാക്ക് ഭാഷയിലുള്ള പായിതാങ്, മലയാള ചിത്രം ഉള്ളൊഴുക്ക്, ഗാര ഭാഷയിലുള്ള രാപ്ച്ചർ, ഹിന്ദി സിനിമ കത്താൾ എന്നിവയും പ്രദർശനത്തിന് എത്തുന്നുണ്ട്. ആദ്യമാണ് ദേശീയ അവാർഡ് ചിത്രങ്ങൾ ഒരുമിച്ച് പ്രദർശനത്തിനായി കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഓസ്‌കറിൽ മത്സരിക്കുന്ന ചിത്രങ്ങൾ, ഐഎഫ്എഫ്‌കെയിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ, 2025ൽ ദേശീയ അവാർഡ് നേടിയ ചിത്രങ്ങൾ, ഇന്ത്യൻ പനോരമ ചിത്രങ്ങൾ, പുതിയ മലയാള സിനിമകളടക്കം ഏഴ് ദിവസത്തെ മേളയിൽ പ്രദർശനത്തിന് ഉണ്ടാകും.

എല്ലാ ദിവസവും വൈകുന്നേരം 4.45ന് ഓപ്പൺ ഫോറം നടക്കും. പ്രമുഖരും പ്രശസ്തരുമായി സംവിധായകർ, എഴുത്തുകാർ, തിരക്കഥാകൃത്തുക്കൾ, നിരൂപകർ അടക്കമുള്ളവർ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കും. 21 ന് പ്രശസ്ത സംവിധായകൾ അരവിന്ദന്റെ ഓമർമ്മകൾക്ക് ആദരം നൽകി ഓപ്പൺ ഫോറം നടക്കും. 22 ന് എഐ ഓവർ റൂലിംഗ് ഇൻ സിനിമ – ഇൻട്രാക്ഷൻ, 22ന് എവിജിസിയെക്കുറിച്ചുള്ള – ഇൻട്രാക്ഷൻ, 24ന് ഫിലിം ഹെറിറ്റേജ് ഓഫ് കോട്ടയം – ഇൻട്രാക്ഷൻ, 25ന് ചലചിത്രമേളകൾ ചലചിത്ര സംസ്‌കാരം രൂപപ്പെടുത്തൽ എന്ന വിഷയത്തിൽ ചർച്ച എന്നിവയും നടത്തപ്പെടും.

26ന് വൈകുന്നേരം 4.45ന് സമാപന സമ്മേളനം നടക്കും. മുതിർന്നവർക്ക് 700 രൂപയും വിദ്യാർഥികൾക്ക് 300 രൂപയും ഫിലിം സൊസൈറ്റി അംഗങ്ങൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. കോട്ടയം അനശ്വര തീയറ്ററിലും, ഫെസ്റ്റുവൽ ഓഫീസ് (പകൽ വീട്) നിന്നും ലഭിക്കും. ഫെസ്റ്റിവൽ രക്ഷാധികാരി – ജൂബിലി ജോയി തോമസ് പ്രസിഡന്റ് സംവിധായകൻ ജയരാജ് സെക്രട്ടറി പ്രദീപ് നായർ ട്രഷറർ സജി കോട്ടയം ജന.കൺവീനർ വിനോദ് ഇല്ലംമ്പള്ളി
എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles