മണർകാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് തെങ്ങുംതുരുത്തേൽ റേച്ചൽ മാത്യു (ശാന്തമ്മ – 73) നിര്യാതയായി. ഭൗതികശരീരം നാളെ ഫെബ്രുവരി 20 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 11 നു ഭവനത്തിലെ പ്രാർത്ഥനയ്ക്കുശേഷം മണർകാട് സെന്റ് മേരിസ് യാക്കോബായ കത്തീഡ്രലിൽ. പരേത മുട്ടമ്പലം കപ്പിലാംകുന്നേൽ കുടുംബാംഗമാണ്. പാമ്പാടി ക്രോസ് റോഡ് ഹയർ സെക്കൻഡറി സ്കൂളിലും മണർകാട് സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും മണർകാട് സെന്റ് മേരിസ് കത്തീഡ്രൽ കുഴിപ്പുരയിടം സൺഡേ സ്കൂളിലും അധ്യാപിക, മർത്തമറിയം വനിതാ സമാജം സജീവാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭർത്താവ്: ടി സി മാത്യു (ബാബു). മക്കൾ: റിനു എലിസബത്ത് ആൽവിൻ (ഓസ്ട്രേലിയ) അനു മറിയം മാത്യു (ഷാർജ). മരുമക്കൾ: അരീപ്പറമ്പ് മരോട്ടിപ്പുഴ മുത്ത് (ഓസ്ട്രേലിയ), മറിയപ്പള്ളി പടനിലത്ത് ടെഡി വർഗീസ് (ഷാർജ)
മണർകാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് തെങ്ങുംതുരുത്തേൽ റേച്ചൽ മാത്യു (ശാന്തമ്മ )


