ഡൊണാൾഡ് ട്രമ്പിന് തിരിച്ചടി; ദേശീയ അടിയന്തരാവസ്ഥ നിയമത്തിൻ്റെ മറവിൽ നികുതി ചുമത്താനുള്ള നീക്കം തടഞ്ഞ് കോടതി 

വാഷിംങ്ടൺ: ദേശീയ അടിയന്തരാവസ്ഥാ നിയമത്തിന്റെ മറവില്‍ ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ വ്യാപകമായ നികുതി ചുമത്താനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം യുഎസ് സുപ്രീം കോടതി തടഞ്ഞു ഭരണഘടനാപരമായ അധികാര പരിധി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണ്ണായക വിധി. അമേരിക്കൻ കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ നികുതി നിരക്കുകളില്‍ മാറ്റം വരുത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ദേശീയ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇറക്കുമതി നികുതി വർദ്ധിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

Advertisements

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള, പ്രത്യേകിച്ച്‌ ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത നികുതി ഏർപ്പെടുത്തി ആഭ്യന്തര വിപണിയെ സംരക്ഷിക്കാനായിരുന്നു ട്രംപിന്റെ ശ്രമം. ഇതിനായി അദ്ദേഹം അടിയന്തരാധികാരമാണ് ഉപയോഗിച്ചത്. കോടതി വിധിയോടെ ആഗോള വ്യാപാര രംഗത്ത് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് ആശ്വാസമായി. ട്രംപിന്റെ നികുതി നയം അമേരിക്കയിലെ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്ന വില വർദ്ധിക്കാൻ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം , കോടതി വിധിയോട് ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴില്‍ മേഖലയ്ക്കും തിരിച്ചടിയാണെന്ന് അദ്ദേഹം ആരോപിച്ചു.

Hot Topics

Related Articles