റിമ കല്ലിങ്കല്‍ ചിത്രം ‘തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു; ചിത്രത്തിൻ്റെ റീലുകൾ സോഷ്യൽ മീഡിയയിൽ വൈറൽ 

കൊച്ചി: ചലച്ചിത്രമേളകളില്‍ ശ്രദ്ധേയമായ റിമ കല്ലിങ്കല്‍ ചിത്രം ‘തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. ബിരിയാണി എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു ഒരുക്കിയ ചിത്രമാണ് തിയേറ്റർ. ചിത്രത്തിലെ റിമ കല്ലിങ്കലിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക നിരൂപലാ പ്രശംസകള്‍ ലഭിച്ചിരുന്നു. സമൂഹവുമായി അധികം ഇടപഴകാതെ, ഒരു ഒറ്റപ്പെട്ട ദ്വീപില്‍ ജീവിക്കുന്ന അമ്മയുടെയും മകളുടെയും കഥയാണ് പറയുന്നത്. വിശ്വാസത്തിന്റെ തുരുത്തില്‍ പെട്ട് ജീവിക്കുന്ന മനുഷ്യരുടെ അതിസങ്കീര്‍ണമായ വിഷയങ്ങളെ സിനിമയിലൂടെ തുറന്ന് കാണിക്കാനുള്ള സംവിധായകന്റെ ശ്രമങ്ങള്‍ കൈയ്യടി നേടുന്നുണ്ട്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

Advertisements

ഒരു സർപ്പക്കാവിനോട് ചുറ്റിപറ്റി വികസിക്കുന്ന കഥ വിശ്വാസം, അവിശ്വാസം, സമകാലിക കേരളത്തിന്റെ മനുഷ്യ മനസ്സുകള്‍, സോഷ്യല്‍ മീഡിയയുടെ സാദ്ധ്യതകള്‍ എന്നിങ്ങനെ എല്ലാ വിഷയങ്ങളെയും പറഞ്ഞു പോകാൻ ശ്രമിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന ആകർഷകം റിമ കല്ലിങ്കല്‍ ചെയ്ത മീര എന്ന കഥാപാത്രത്തിന്റെ അഭിനയം തന്നെയാണ്. ഗംഭീരമായ വിധത്തിലാണ് റിമ കല്ലിങ്ങല്‍ മീരയായി വേഷപകർച്ച നല്‍കിയിരിക്കുന്നത്. കേരളത്തിലെ പഴയകാല ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും മിത്തുകളെ യോജിപ്പിച്ച്‌ യാഥാര്‍ഥ്യത്തിലേക്കും സഞ്ചരിക്കുന്നു ചിത്രം കൂടുതല്‍ പ്രേക്ഷക – നിരൂപക പ്രശംസ നേടും എന്ന് തന്നെയാണ് സിനിമ കണ്ടവരുടെ അഭിപ്രായം. റിമയോടൊപ്പം ഡെയ്ന്‍ ഡേവിസും ഒരു മുഴുനീള കഥാപാത്രം ചെയ്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സരസ ബാലുശ്ശേരി, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ,ഡി. രഘൂത്തമൻ, അഖില്‍ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന വിധത്തിലാണ് അഭിനയം കാഴ്ച വച്ചിട്ടുള്ളത്. സജി ജോസഫിന്റെ കലാസംവിധാനവും സയീദ് അബ്ബാസിന്റെ സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ശ്യാമപ്രകാശിന്റെ ക്യാമറയും മികച്ചതാണ്. അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായിയാണ് സഹനിർമാതാവ്.

എം എസ്, എഡിറ്റിംഗ്: അപ്പു ഭട്ടതിരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അജിത് വിദ്യാസാഗർ, ലൈൻ പ്രൊഡ്യൂസർ- സുബാഷ് എസ് ഉണ്ണി, കലാസംവിധാനം- സജി ജോസഫ്, പ്രൊഡക്ഷൻ കണ്‍ട്രോളർ- സംഗീത് ചിക്കു, വസ്ത്രലങ്കാരം- ഗായത്രി കിഷോർ, മേക്കപ്പ്- സേതു ശിവദാനന്ദൻ & ആഷ് അഷ്‌റഫ്, സ്ക്രിപ്റ്റ് അസിസ്റ്റന്റ് & ക്രീയേറ്റീവ് കോണ്ട്രിബൂഷൻ- ശൈസ്ഥ ബാനു, കാസ്റ്റിംഗ് ഡയറക്റ്റർ- അരുണ്‍ സോള്‍, കളറിസ്റ്റ്- ശ്രീധർ വി, ടൈറ്റില്‍ ഡിസൈൻ- ഷിബിൻ കെ കെ, മാർക്കറ്റിംഗ് & പി ആർ ഒ- വിപിൻ കുമാർ, വി എഫ് എക്സ്- 3 ഡോർസ്, സംഘട്ടനം- അഷറഫ് ഗുരുക്കള്‍, സ്റ്റീല്‍സ്- ജിതേഷ് കടക്കല്‍ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Hot Topics

Related Articles