ബാറുകള്‍ക്ക് സമയം നീട്ടിക്കൊടുത്ത നടപടി എല്‍ഡിഎഫിന്റെ പ്രഖ്യാപിത മദ്യനയത്തിന് വിരുദ്ധം: അഡ്വ. വി.ബി ബിനു

ഫോട്ടോ : വി.ബി ബിനുകള്ള്ഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുക, കള്ള് വ്യവസായത്തെ സംരക്ഷിക്കുക എന്നീ ആവശ്യയങ്ങളുമായി വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

Advertisements

വൈക്കം: ബാറുകള്‍ക്ക് സമയം നീട്ടിക്കൊടുത്ത നടപടി എല്‍ഡിഎഫിന്റെ പ്രഖ്യാപിത മദ്യനയത്തിന് വിരുദ്ധമാണെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറിയും വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ പ്രസിഡന്റുമായ അഡ്വ. വി.ബി ബിനു. ഘട്ടംഘട്ടമായി വീര്യംകൂടിയ മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ബാറുകളുടെയും ബിവറേജ് ഔട്‌ലെറ്റുകളുടെയും എണ്ണം കൂടിവരികയാണ്. ഇതിന്റെ ഫലമായി പരമ്പരാഗത വ്യവസായമായ കള്ള് ചെത്തുവ്യവസായം തകര്‍ന്നുകൊണ്ടിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെത്തുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പടിക്കല്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാറുകള്‍ക്ക് 50 മീറ്റര്‍ ദൂരപരിധിയുള്ളപ്പോള്‍ കള്ള് ഷാപ്പുകള്‍ക്ക് 400 മീറ്റര്‍ ആണ് ദൂരപരിധി. ഇതിന്റെ ഫലമായി ആയിരത്തില്‍പരം കള്ള് ഷാപ്പുകള്‍ അടച്ചുപൂട്ടി. പതിനായിരക്കണക്കിന് ചെത്തുതൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കേരളത്തിന്റെ പ്രമുഖമായ ഒരു പരമ്പരാഗത വ്യവസായം ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. ബാറുകളുടെ സമയം നീട്ടിക്കൊടുത്ത നടപടി പിന്‍വലിക്കണമെന്നും ദൂരപരിധി ഏകീകരിക്കണമെന്നും വി.ബി ബിനു ആവശ്യപ്പെട്ടു.

തൊഴിലാളികളുടെ നിരന്തര സമരത്തിന്റെ ഫലമായി നടപ്പിലാക്കിയ ടോഡി ബോര്‍ഡ് കൊണ്ട് ഈ വ്യവസായത്തിന് ഒരു ഗുണവും കിട്ടുന്നില്ല. കാരണം ടോഡി ബോര്‍ഡിന് പ്രവര്‍ത്തിക്കാനാവശ്യമായ ഫണ്ട് ബജറ്റില്‍ വകയിരുത്തിയിട്ടില്ല. ടോഡി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് അധ്യക്ഷത വഹിച്ച യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ ആവശ്യപ്പെട്ടു. ബിവറേജസ് ഔട്‌ലെറ്റുകളില്‍നിന്നും മദ്യം വാങ്ങി പ്രാദേശികമായി വില്‍ക്കുന്നവരുടെ പെരുകി വരുകയാണ്. നാട്ടിലാകെ വീര്യം കൂടിയ മദ്യം ഒഴുകുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കിനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.ജി തൃഗുണസെന്‍, സാബു പി മണലൊടി, കെ.ഡി വിശ്വനാഥന്‍, ബി രാജേന്ദ്രന്‍, കെ.എ കാസ്‌ട്രോ, പി.ആര്‍ ശശി, ഡി രഞ്ജിത് കുമാര്‍, കെ.എ രവീന്ദ്രന്‍, എം.കെ അപ്പുക്കുട്ടന്‍, പി.എസ് സാനു, വി.എന്‍ ഹരിയപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.


……………………………………………………………………………………………………………………………………………………..

Hot Topics

Related Articles