നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കളെ കയ്യിലെടുക്കാൻ തന്ത്രവുമായി സർക്കാർ; പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 40 ആക്കി ഉയർത്തി 

തിരുവനന്തപുരം: പിഎസ്‍സി അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി. പി എസ്  സി ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി ഉയര്‍ത്തി. നിലവിൽ 36 വയസായിരുന്നു പ്രായപരിധി. എസ് സി- എസ് ടി വിഭാഗത്തിലുള്ളവര്‍ക്ക് 45 വയസുവരെ അപേക്ഷിക്കാം. മന്ത്രിസഭ യോഗമാണ് പി എസ് സി പ്രായപരിധി കൂട്ടാൻ തീരുമാനിച്ചത്. ജെബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് തത്വത്തിൽ അംഗീകരിച്ചു. കമ്മീഷന്‍റെ 32 ശുപാര്‍ശകള്‍ കൂടി അംഗീകരിച്ചു. ഒബിസി വിഭാഗങ്ങള്‍ക്കും തത്തുല്യമായ വര്‍ധനയുണ്ടാകും.  ഒബിസിക്ക് യ്ക്ക് 39 വയസ്സാണ് ഇപ്പോഴത്തെ പ്രായപരിധി. 

Advertisements

എസ് സി/എസ് ടി വിഭാഗത്തിന് 41 ആണ് അപേക്ഷിക്കാനുളള ഇപ്പോഴത്തെ പ്രായപരിധി.  ലത്തീൻ കത്തോലിക്ക സമുദായ സര്‍ട്ടിഫിക്കറ്റ് വിഷയത്തിലും മന്ത്രിസഭ തീരുമാനത്തിൽ ധാരണയായി. 1947 എന്ന വര്‍ഷം മാനദണ്ഡമാക്കേണ്ടെന്നാണ് തീരുമാനം. ജാതി സമുദായ സര്‍ട്ടിഫിക്കറ്റിന് ബിഷപ്പ് നൽകുന്ന രേഖ പരിഗണിക്കും. വീടുകള്‍ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറൻ‍സിന് മന്ത്രിസഭാ തീരുമാനമായി. പ്രകൃതിദുരന്തങ്ങള്‍ മൂലമുള്ള നഷ്ടങ്ങളിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് ഇന്‍ഷുറന്‍സ്. ഭാവിയിൽ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിതമായി പേര് നൽകരുതെന്നും യോഗത്തിൽ നിര്‍ദേശമുണ്ടായി.

Hot Topics

Related Articles