വളർത്തുനായയോടൊപ്പം സമയം ചെലവഴിക്കുന്നതിനിടെ ഉണ്ടായ ചെറിയൊരു അശ്രദ്ധ ബ്രിട്ടനില്‍ താമസിക്കുന്ന 56-കാരിയായ മഞ്ജിത് സംഘ എന്ന ഫാർമസി ജീവനക്കാരിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ശരീരത്തിലെ ചെറിയൊരു മുറിവില്‍ നായ നക്കിയതിനെ തുടർന്നുണ്ടായ അണുബാധ മൂലം മഞ്ജിത്തിന്‍റെ രണ്ട് കൈപ്പത്തികളും രണ്ട് കാലുകളും ശസ്ത്രക്രിയയിലൂടെ മുറിച്ച് മാറ്റേണ്ടി വന്നു.
ആറ് തവണ ഹൃദയസ്തംഭനം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2025 ജൂലൈയില്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മഞ്ജിത്തിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. എന്നാല്‍, അടുത്ത ദിവസം രാവിലെയായപ്പോഴേക്കും അവരുടെ ആരോഗ്യനില ഗുരുതരമായി. കൈകാലുകള്‍ ഐസ് പോലെ തണുക്കുകയും ചുണ്ടുകള്‍ നീലനിറമാവുകയും ചെയ്തു. കൂടാതെ ശ്വാസമെടുക്കാൻ അവർ ഏറെ ബുദ്ധിമുട്ടി. പിന്നാലെ അബോധാവസ്ഥയിലായ അവരെ ഉടൻ തന്നെ വോള്‍വർഹാംപ്ടണിലെ ന്യൂ ക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വെച്ച് ആറ് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും പല അവയവങ്ങളുടെയും പ്രവർത്തനം നിലയ്ക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്‌സിസ്
നായ്ക്കളുടെ ഉമിനീരില്‍ സാധാരണയായി കണ്ടുവരുന്ന കാപ്നോസൈറ്റോഫാഗ കനിമോർസസ് (Capnocytophaga canimorsus) എന്ന ബാക്ടീരിയ മഞ്ജിത്തിന്‍റെ ശരീരത്തിലെ ചെറിയൊരു പോറലിലൂടെ രക്തത്തില്‍ കലർന്നതാണ് ഈ ദുരന്തത്തിന് കാരണമായതെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. ഈ ബാക്ടീരിയ മൃഗങ്ങള്‍ക്ക് ഹാനികരമല്ലെങ്കിലും, മനുഷ്യരിലെത്തിയാല്‍ അപൂർവ്വമായി മാരകമായ സെപ്‌സിസ് (Sepsis) എന്ന അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.


