കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് കെ എസ് ആർ ടി സി സ്പെഷ്യൽ ബസ് സർവീസ് നടത്തുന്നു.
അഭൂതപൂർവമായ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന ആറാട്ട് ദിവസമായ ഫെബ്രുവരി 28 ശനിയാഴ്ച രാത്രി 8 മണി മുതൽ കോട്ടയം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും പുറപ്പെട്ട് കുമരകം വഴി കൈപ്പുഴമുട്ട് വരെയും, തിരികെ കൈപ്പുഴമുട്ടിൽ നിന്നും രാത്രി 9മണിമുതൽ കുമരകം വഴി കോട്ടയം വരെയും സ്പെഷ്യൽ ബസ് സർവീസ് നടത്തുമെന്ന് കെ എസ് ആർ ടി സി , കോട്ടയം ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
ദേവസ്വം, സഹകരണ, ടൂറിസം വകുപ്പ് മന്ത്രി വി എൻ വാസവൻ്റെ, പ്രത്യേക നിർദ്ദേശ പ്രകാരമാണ് ബസ് സർവീസ് അനുവദിച്ചത്.
Advertisements


