ഐ പി എൽ മാർച്ച് 28 മുതൽ ; ഫൈനൽ മെയ് 31 ന്

മുംബൈ: ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐപിഎല്‍) പത്തൊൻപതാം സീസണ്‍ മാർച്ച്‌ 28-ന് ആരംഭിക്കും.നേരത്തെ മാർച്ച്‌ 26-ന് തുടങ്ങാനായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നതെങ്കിലും രണ്ട് ദിവസം നീട്ടി മാർച്ച്‌ 28-ലേക്ക് മാറ്റാൻ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനമെടുത്തതായാണ് വിവരം. മെയ് 31-നായിരിക്കും കലാശപ്പോരാട്ടം.

Advertisements

അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാത്തതാണ് ഐപിഎല്‍ മത്സരക്രമം വൈകാൻ കാരണം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, രാജസ്ഥാൻ റോയല്‍സ് (ഗുവാഹത്തി) എന്നീ ടീമുകളുടെ ഹോം മത്സരങ്ങള്‍ ഈ സംസ്ഥാനങ്ങളിലാണ് നടക്കേണ്ടത്. തെരഞ്ഞെടുപ്പ് തീയതികള്‍ വരുന്ന മുറയ്ക്ക് രണ്ട് ഘട്ടങ്ങളായി മത്സരക്രമം പുറത്തിറക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. അടുത്ത ആഴ്ച ചേരുന്ന ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ഇതില്‍ അന്തിമ തീരുമാനമുണ്ടാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ഉള്‍പ്പെടുന്ന ഉദ്ഘാടന മത്സരത്തിന്‍റെ വേദിയെച്ചൊല്ലിയാണ് ഇപ്പോള്‍ പ്രധാന ചർച്ചകള്‍ നടക്കുന്നത്. കഴിഞ്ഞ ജൂണില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആർസിബിയുടെ കിരീടവിജയ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 ആരാധകർ മരിക്കാനിടയായ സംഭവം വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ആർസിബിയുടെ ഹോം മത്സരങ്ങള്‍ ബെംഗളൂരുവിന് പുറത്തേക്ക് മാറ്റാൻ സാധ്യതയുണ്ട്. ഇതിനായി നവി മുംബൈ, റായ്‌പൂർ, പുനെ നരഗങ്ങളാണ് പരിഗണിക്കുന്നത്.

കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമായി ആർസിബി മാനേജ്‌മെന്റ് ഇതിനോടകം ചർച്ചകള്‍ നടത്തിക്കഴിഞ്ഞു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തന്നെ മത്സരങ്ങള്‍ വേണമോ അതോ പകരം വേദികള്‍ കണ്ടെത്തണമോ എന്ന കാര്യത്തില്‍ അടുത്ത ആഴ്ച തീരുമാനമുണ്ടാകും. സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ ഐപിഎല്‍ സീസണ്‍ എന്ന പ്രത്യേകതയും 2026-നുണ്ട്.

Hot Topics

Related Articles