കോട്ടയം ചൂട്ടുവേലിയിൽ കെ.എസ്.ആർ.ടി.സി മിന്നൽ ബസിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്; പരിക്കേറ്റത് എരുമേലി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്

കോട്ടയം: എം.സി റോഡിൽ ചൂട്ടുവേലിയിൽ കെ.എസ്.ആർ.ടി.സി മിന്നൽ ബസിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. എരുമേലി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ വയല സ്വദേശി അജീഷിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. കോട്ടയത്തു നിന്നും സുൽത്താൻ ബത്തേരിയിലേയ്ക്കു പോകുകയായിരുന്ന മിന്നൽ ബസ് എതിർ ദിശയിൽ നിന്നും എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു.

Advertisements

ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം റോഡിൽ തെറിച്ചു വീണു. നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗത തടസവും ഉണ്ടായി. അപകട വിവരം അറിഞ്ഞ് രാത്രിയിൽ പെട്രോളിംങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്ത് സ്ഥലത്ത് എത്തി.

Hot Topics

Related Articles