ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൻ്റെ ടയർ ഊരിത്തെറിച്ചു; സംഭവം തിരുവനന്തപുരത്ത് 

തിരുവനന്തപുരം: ബാലരാമപുരത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന്‍റെ വീലുകള്‍ ഇളകി മാറി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ വലിയ അപകടമാണ് ഒഴിവായത്. ഇന്നലെ ബാലരാമപുരത്ത് നിന്നും വിഴിഞ്ഞത്തേയ്ക്ക് പോയ ബസിന്‍റെ വീലുകളാണ് മംഗലത്തുകോണത്തു വച്ച്‌ ഇളകി മാറിയത്. ജംഗ്ഷനില്‍ നിർത്തിയ ശേഷം പുറപ്പെടുമ്പോള്‍ ബ്രേക്ക് ചെയ്യുന്നതിനിടെ വലിയ ശബ്ദം കേട്ടു. ഉടൻ സൈഡിലേക്ക് ഡ്രൈവർ ബസ് ഒതുക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയില്‍ പിൻവശത്തെ വീലുകള്‍ ഇളകി ബസില്‍ നിന്നും വേർപെട്ട് നില്‍ക്കുന്ന അവസ്ഥയിലാണെന്ന് മനസിലായതോടെ യാത്രക്കാരെ മറ്റ് വാഹനങ്ങളില്‍ കയറ്റിവിടുകയായിരുന്നു. ആക്സിലും അനുബന്ധ യന്ത്രസാമഗ്രികളും ഒടിഞ്ഞ നിലയില്‍ കണ്ടെത്തി. ബസിന്‍റെ കാലപ്പഴക്കമാണ് അപകടത്തിനുള്ള കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

Advertisements

Hot Topics

Related Articles