ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നാട്ടകം ക്ലബിന് കയാക്കിങ് ബോട്ട് കൈമാറി

കോട്ടയം : ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നാട്ടകം ക്ലബിന് കയാക്കിങ് ബോട്ട് കൈമാറി.
കോട്ടയം നിയോജക മണ്ഡല വികസന നായകൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായ ചടങ്ങിൽ, ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചെയർപേഴ്സൺ മറിയാമ്മ ഉമ്മൻചാണ്ടി ഉദ്ഘാടനം നിർവഹിച്ചു.

Advertisements

ജലകായിക വിനോദങ്ങൾക്കും യുവജനങ്ങളുടെ കായിക വികസനത്തിനും പുതു വെളിച്ചം നൽകുന്ന ഇവ പ്രദേശത്തെ കായിക–സാംസ്കാരിക മേഖലക്ക് വലിയ പ്രചോദനമാകുമെന്ന് മുഖ്യാതിഥി അഭിപ്രായപ്പെട്ടു. പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ, സി.പി.ഐ.എം നേതാവ് കെ. അനിൽകുമാർ, ക്ലബ് ഭാരവാഹികൾ, സാമൂഹിക–രാഷ്ട്രീയ രംഗത്തെ പ്രമുഖർ, യുവജന പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Hot Topics

Related Articles