പത്തനംതിട്ടയില്‍ 30 കിടക്കകളുള്ള ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി; നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

പത്തനംതിട്ട : പത്തനംതിട്ടയില്‍ 30 കിടക്കകളുള്ള ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി വരുന്നു. 10.50 കോടി രൂപ മുടക്കി 14,700 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് നന്നുവക്കാട് നോര്‍ത്ത് പേഴുംകാട്ടില്‍ കെട്ടിടം നിര്‍മ്മിക്കുന്നത്. 10 കോടി രൂപ കെട്ടിട നിര്‍മ്മാണത്തിനും 50 ലക്ഷം രൂപ ആശുപത്രി ഉപകരണങ്ങള്‍ക്കുമായാണ് ചെലവഴിക്കുന്നത്. ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയുടെ നിര്‍മ്മാണ ഉദ്ഘാടനം മാര്‍ച്ച് 3ന് വൈകുന്നേരം 4 മണിക്ക് പത്തനംതിട്ട കണ്ണംപുത്തൂര്‍ ഗ്രൗണ്ടില്‍ (പഴയ ജിയോ ഗ്രൗണ്ട്) ആരോഗ്യം ആനന്ദം പത്തനംതിട്ട ഫെസ്റ്റില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജീവിതശൈലി രോഗങ്ങള്‍ക്കെതിരെയുള്ള ഹെല്‍ത്തി കേരളം ആന്റ് വെബ് 4 വെല്‍നെസ് ക്യാമ്പെയിന്റെ ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

Advertisements

ആയുര്‍വേദത്തിന് പുറമെ, ആയുഷിന് കീഴിലുള്ള മറ്റ് ചികിത്സാ രീതികളുടെയും സേവനങ്ങള്‍ ലഭിക്കുന്ന അത്യാധുനിക ഇന്റഗ്രേറ്റഡ് ആശുപത്രിയാണ് നിര്‍മ്മിക്കുന്നത്. 30 കിടക്കകളുള്ള ആശുപത്രിയില്‍ പുരുഷ-സ്ത്രീ, ജനറല്‍ വാര്‍ഡുകള്‍ക്ക് പുറമെ വിശാലമായ കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ആധുനിക രീതിയിലുള്ള കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, പഞ്ചകര്‍മ തീയറ്റര്‍, പേ വാര്‍ഡ് റൂമുകള്‍, ലാബ്, എക്‌സ്‌റേ സൗകര്യം, മരുന്ന് വിതരണ കേന്ദ്രം, നഴ്‌സിംഗ് സ്റ്റേഷന്‍, ചെയിഞ്ചിങ് റൂം, ഡൈനിങ്ങ് ഹാള്‍, കിച്ചന്‍, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, ബാത്ത് റൂമുകള്‍, പാസഞ്ചര്‍ ലിഫ്റ്റ് എന്നിവയുണ്ടാകും. 2026 ഏപ്രിലില്‍ നിര്‍മ്മാണം ആരംഭിക്കും.

Hot Topics

Related Articles