ആലപ്പുഴ മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു; ഇളയ പെൺകുട്ടി ചികിത്സയിൽ തുടരുന്നു

ആലപ്പുഴ: മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന (12) ആണ് മരിച്ചത്. ആലുംമൂട് ജംഗ്ഷന്‍ പുല്ലോളിമുക്ക് തെള്ളിയില്‍ കിഴക്കേതില്‍ ശിവശൈലം വീട്ടില്‍ ശിവനന്ദ(12)യാണ് ഇന്നലെ രാത്രി 10 മണിയോടെ മരിച്ചത്. വിഷം കഴിച്ചതിന് പിന്നാലെ പിതാവ് മനോജ് ഇന്നലെ മരിച്ചിരുന്നു. പിന്നാലെയാണ് മൂത്ത മകളുടെ മരണവും സ്ഥിരീകരിച്ചിരിക്കുന്നത്. ഇളയമകള്‍ ശിവകീര്‍ത്തന ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

Advertisements

കഴിഞ്ഞ ദിവസം വൈകിട്ട് രണ്ട് കുട്ടികൾക്കും വിഷം നൽകിയ ശേഷം പിതാവ് മനോജ് ജീവനൊടുക്കുകയായിരുന്നു. സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് കാറിൽവെച്ച് ജ്യൂസിൽ വിഷം കലർത്തി നൽകിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മനോജിൻ്റെ മരണം സ്ഥീരികരിച്ചിരുന്നു.

Hot Topics

Related Articles