ഫോട്ടോ : പള്ളം വൈ. എം.സി എ ബൈബിൾ ക്വിസ് മത്സരത്തിൽ വിജയികളായ ചിങ്ങവനം സെൻ്റ് ജോൺസ് പുത്തൻപള്ളി ടീമിന് വൈ.എം.സി.എ. മുൻ റീജിയണൽ ചെയർമാൻ അഡ്വ. വി.സി. സാബു ക്യാഷ് അവാർഡു സമ്മാനിക്കുന്നു.
പള്ളം വൈ.എം.സി.എ നടത്തിയ പാറപ്പുറത്ത് ഗീവർഗീസ് കത്തനാർ സ്മാരക ബൈബിൾ ക്വിസ് മൽസരത്തിൽ ചിങ്ങവനം സെൻ്റ് ജോൺസ് പുത്തൻപള്ളി ഒന്നാം സ്ഥാനം നേടി.
സെൻ്റ് ജോർജ് കുന്നക്കുരുടി രണ്ടാം സ്ഥാനവും, വടവാതൂർ മാർ അപ്രേം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈ.എം.സി.ഏ . പ്രസിഡൻ്റ് ജോർജ്ജ് മാത്യുൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പള്ളം സി. എസ്സ് . ഐ പള്ളി വികാരി റവ. ചെറിയാൻ തോമസ് മൽസരം ഉത്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ വൈ. എം.സി. ഏ കേരള റീജിയൻ മുൻ ചെയർമാൻ അഡ്വ. വി.സി. സാബു വിജയികൾക്കുള്ള ക്യാഷ് അവാർഡു വിതരണം ചെയ്തു. അരുൺ ജേക്കബ്, കുര്യൻ പി. ജോർജ്ജ്, സജി എം. നൈനാൻ, ജോർജ് പി. ജേക്കബ്, ദിലീപ് ചാണ്ടി, തോമസ് ജോർജ്, ഇട്ടിക്കുഞ്ഞ് ഏബ്രഹാം, എന്നിവർ പ്രസംഗിച്ചു.


