പശ്ചിമേഷ്യൻ യുദ്ധം : ഞായറാഴ്ച്ച മലങ്കരസഭാ ദേവാലയങ്ങളിൽ പ്രാർത്ഥനയ്ക്ക് ആഹ്വാനം

കോട്ടയം : പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ മലങ്കരസഭയുടെ ദേവാലയങ്ങളിൽ ഞായറാഴ്ച്ച പ്രത്യേക പ്രാർത്ഥന നടത്തും. മാർച്ച് 8 ഞായറാഴ്ച്ച വിശുദ്ധ കുർബാനയിൽ ലോകസമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ ആഹ്വാനം ചെയ്തു. ലോകം അശാന്തിയുടെ ഇരുണ്ട പാതയിലൂടെ സഞ്ചരിക്കുകയാണെന്ന് ബാവാ പറഞ്ഞു. സമാധാനം സൃഷ്ടിക്കേണ്ടവർ യുദ്ധത്തിൽ ഹരം കണ്ടെത്തുമ്പോൾ തകർന്നടിയുന്നത് മനുഷ്യകുലത്തിന്റെ പ്രതീക്ഷകളാണ്.അശാന്തിയുടെ കാർമേഘം നീങ്ങാൻ ഏവരും പ്രാർത്ഥിക്കണം. ഗൾഫ് മേഖലയിലുള്ള ഏവരെയും ചേർത്ത് പിടിക്കുന്നു. സന്തോഷത്തിൽ നാം എങ്ങനെ ഒന്നായിരുന്നുവോ അപ്രകാരം തന്നെ പ്രതിസന്ധിയുടെ ഈ ഘട്ടത്തിലും ഒരുമിച്ച് സമാധാനത്തിനായി കാംക്ഷിക്കാമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.

Advertisements

Hot Topics

Related Articles