കോട്ടയം : ശ്രീനാരായണധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി യോഗം) വനിതാസംഘം കോട്ടയം യൂണിയന്റെ കനകജൂബിലി ആഘോഷവും – ഗുരുകൃപ ഭവന സമർപ്പണവും (താക്കോൽദാനവും) വിവിധ പരിപാടികളോടെ നടന്നു.
Advertisements
നാഗമ്പടം ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിൽ നടന്ന ചടങ്ങിൽ വനിതാദിനാഘോഷവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ചികിത്സാസഹായ വിതരണം നടത്തി. കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വനിതാസംഘം പ്രവർത്തകരും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്ത പരിപാടി ആഘോഷപൂർണമായ അന്തരീക്ഷത്തിലായിരുന്നു.
വനിതാശക്തിയുടെ സംഭാവനകൾക്ക് ആദരമർപ്പിക്കുന്നതും സാമൂഹിക പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുന്നതുമായ പരിപാടിയായിരുന്നു ചടങ്ങ്.


