കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം ബാബു ചാഴികാടൻ റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. അമലഗിരി ചാമക്കാലായിൽ അഭിനന്ദ് അജികുമാർ (18)ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്ക് ബൈക്കിൽ വരികയായിരുന്നു യുവാവ്. ഈ സമയം നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ സിഗ്നൽ പോസ്റ്റിന് ഇടയിലൂടെ ഇടിച്ചു കയറി മതിലിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിനന്ദിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം നാളെ മാർച്ച് ഒൻപത് തിങ്കളാഴ്ച മൂന്നിന് അയർക്കുന്നം താളിക്കൽ ഗ്രേസ് മിഷൻ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
കോട്ടയം മെഡിക്കൽ കോളേജിനു സമീപം ബാബു ചാഴികാടൻ റോഡിൽ അപകടം; ബൈക്ക് മതിലിൽ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു; മരിച്ചത് അമലഗിരി സ്വദേശി


