രോഗ പ്രതിരോധം ആരോഗ്യ ശീലങ്ങൾ : ബോധവത്കരണത്തിന് ചുവർ ചിത്രങ്ങളുമായി വൈക്കം താലൂക്ക് ആശുപത്രി

വൈക്കം: രോഗപ്രതിരോധം, ആരോഗ്യശീലങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാൻ വൈക്കം താലൂക്ക് ആശുപത്രിയിലെ മതിലിൽ ആലേഖനം ചെയ്ത ചുവർചിത്രങ്ങൾ ശ്രദ്ധേയമാകുന്നു.

Advertisements

വൈക്കം ലയണൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് ചിത്രങ്ങൾ വരച്ചത്. പ്രതിരോധ കുത്തിവയ്പ്പുകളുടെ മേന്മകൾ,കൈകൾ വൃത്തിയാക്കി രോഗ പ്രതിരോധം, കൃത്യമായ വ്യായാമം, ഉറക്കം, ജലസംരക്ഷണം, മാലിന്യ സംസ്കരണം, വായുമലിനീകരണം, തുണിസഞ്ചികൾ, ചില്ലുകുപ്പികൾ, പേപ്പർ ബാഗുകൾ എന്നിവയുടെ ഉപയോഗിക്കുന്നതുമൂലമുള്ള പ്രയോജനം തുടങ്ങി ജനജീവിതത്തിനും പരിസ്ഥിതി സൗഹൃദത്തിനുംആവശ്യമായ വിവരങ്ങൾ 16ഓളം ചിത്രങ്ങളിലൂടെയാണ് ഇവിടെ പ്രതിപാദിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിൾ പ്രഭാകരൻ്റെ നിർദ്ദേശത്തെ തുടർന്നാണ് ലയൺസ് ക്ലബ് ഭാരവാഹികൾ ഈ ദൗത്യം ഏറ്റെടുത്തത്.
ലയൺസ് ക്ലബ് റീജിയൻ ചെയർമാൻ മാത്യു കെ.ജോസഫ് ചുവർചിത്ര സമർപ്പണം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിൾ പ്രഭാകർ അധ്യക്ഷത വഹിച്ചു.
ലയൺസ് ക്ലബ് പ്രസിഡന്റ് ബി. ജയകുമാർ, സെക്രട്ടറി പി.എൻ. രാധാകൃഷ്ണൻ,ബൈജുമാണി, മനോജ് യെസ്ടെക്, ചിത്രകാരൻ വിനോദ് തുടങ്ങിയവർ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles