കൊവിഡ് വാക്സിന് ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങളും മരണവും: നഷ്ടപരിഹാരം നൽകുന്നതിന് കുറ്റമറ്റ രീതിയിൽ നയം വേണം; കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി സുപ്രീം കോടതി 

ദില്ലി: കൊവിഡ് വാക്സിനേഷന് ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങളും മരണവും ഉണ്ടായ സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകുന്നതിന് കുറ്റമറ്റ രീതിയിൽ നയം വേണം എന്ന് സുപ്രീം കോടതി. നയം രൂപീകരിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. നിലവിലെ ചട്ടക്കൂടിൽ നയം രൂപീകരിക്കണം. നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രത്തിന് അന്തിമതീരുമാനം എടുക്കാം എന്നും കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി ശരിവെച്ചു. കൊവിഡ് വാക്സിനുകളുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന ഒരു നയവും ദുരന്തനിവാരണ നിയമപ്രകാരം നിലവിലില്ലെന്ന് കേന്ദ്രം കോടതിയിൽ അറിയിച്ചിരുന്നു.

Advertisements

Hot Topics

Related Articles