പൂവരണിയിലെ കൊലക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും 

കോട്ടയം: പൂവരണിയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും.  പൂവരണി സ്വദേശിയായ സ്കറിയ ചാക്കോയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. പൂവരണി പുറത്തേൽ വീട്ടിൽ ജോസി (കോനേൽ ജോസ്-  66)നെയാണ് പാലാ അഡീഷ്ണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2018 മെയ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. മുൻ വൈരാഗ്യത്തെ തുടർന്ന്  പൂവരണി പള്ളിക്ക് സമീപം വച്ച്  വാക്കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പാലാ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടറായിരുന്ന അഭിലാഷ് കുമാർ.കെ രജിസ്റ്റർ ചെയ്ത കേസിൽ പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന രാജൻ കെ അരമനയാണ് കുറ്റപത്രം സമർപ്പച്ചത്.

Advertisements

Hot Topics

Related Articles