കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ശാരീരികമായി ഉപദ്രവിച്ച പ്രതിക്ക് നാലു വർഷം കഠിനതടവും /20000-രൂപ പിഴയും. അകലക്കുന്നം മറ്റക്കര പാദുവ പള്ളി ഭാഗത്തു എരുവത്താനത്തു വീട്ടിൽ രതീഷ് രാമൻകുട്ടി (23)യെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) കോടതി ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്. പിഴ അടച്ചാൽ 15000 രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും കോടതി വിധിച്ചിട്ടുണ്ട്. ഭാരതിയ ന്യായ സംഹിതയിലെയും പോക്സോനിയമത്തിലെയും,ജെ.ജെ ആക്റ്റിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2024 സെപ്റ്റംബർ 10 നും നവംബർ 12 നും ഇടയിലാണ് സംഭവം നടന്നത്. പാലാ പോലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന ബേബി ജോൺ കേസ് രജിസ്റ്റർ ചെയ്ത്. പ്രതിയെ അറസ്റ്റ് ചെയ്തു അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16സാക്ഷികളെ വിസ്തരിക്കുകയും 17 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്ത കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചു; പ്രതിയ്ക്ക് നാലു വർഷം കഠിന തടവും 20000 രൂപ പിഴയും


