പയ്യന്നൂരില്‍ ടി ഐ മധുസൂദന് എതിരെ വി കുഞ്ഞികൃഷ്ണൻ ; പ്രഖ്യാപനം മാർച്ച് 16 തിങ്കളാഴ്ച രാവിലെ 

കണ്ണൂര്‍: പയ്യന്നൂരില്‍ ടി ഐ മധുസൂദന് എതിരെ വി കുഞ്ഞികൃഷ്ണൻ മത്സരിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ രാവിലെ 10 മണിക്ക് നടക്കും. വി കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തല്‍ പാർട്ടി കോട്ടയായ പയ്യന്നൂരില്‍ ഭിന്നിപ്പ് ഉണ്ടാക്കിയിരുന്നു. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട് വകമാറ്റല്‍, 2021ലെ തെരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമറി തുടങ്ങിയവയാണ് വി കുഞ്ഞികൃഷ്ണൻ പാർട്ടിക്കെതിരെ ആരോപിച്ചത്.

Advertisements

അതേസമയം, പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. വി കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയായാല്‍ എതിർക്കുമെന്നും കോണ്‍ഗ്രസുകാരെ ആക്രമിച്ചവരെ പിന്തുണയ്ക്കാനാകില്ലെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജംഷീർ പള്ളിവയല്‍ വ്യക്തമാക്കിയത്. പയ്യന്നൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാർഥി തന്നെ വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. പയ്യന്നൂരില്‍ സിപിഎം വിമതരെ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നിലപാട് എടുത്തിരുന്നു.

Hot Topics

Related Articles