ഹസീന ബുർഹാന് ഭാരത് സേവക് സമാജ് പുരസ്കാരം

ഈരാറ്റുപേട്ട: കൗൺസിലിംഗ്, ട്രെയിനിംഗ് മേഖലയിലെ സംഭാവനകൾക്ക് ഈരാറ്റുപേട്ട സ്വദേശിനിയും എരുമേലി എം.ഇ.എസ് കോളേജിലെ സൈക്കോളജി വിഭാഗം അധ്യാപികയും പ്രൊഫഷണൽ കൗൺസിലേഴ്സ് ആൻഡ് ട്രെയിനേഴ്സ് അസോസിയേഷൻ (PCTA) കോട്ടയം ജില്ല ജനറൽ സെക്രട്ടറിയുമായ ഹസീന ബുർഹാന് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം ലഭിച്ചു. മാർച്ച് 12ന് തിരുവനന്തപുരത്തെ കവടിയാർ സത്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെൻട്രൽ ഭാരത് സേവക് സമാജിന്റെ അഖിലേന്ത്യാ ചെയർമാൻ ബി. എസ്. ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.
മുബാറക്ക് മൻസിൽ മുഹമ്മദ് ബുർഹാന്റെ ഭാര്യയാണ് ഹസീന. മക്കൾ: അംജദ്, അൻഷാദ്, ആയിഷ അൽസബ, അസ്ജദ്.

Advertisements

Hot Topics

Related Articles