ഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഭൂഗർഭ മിസൈല്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക അതിശക്തമായ വ്യോമാക്രമണം നടത്തിയാതായി റിപ്പോർട്ട്.ഏകദേശം 2,267 കിലോ ഭാരമുള്ള ‘ഡീപ്പ് പെനട്രേറ്റർ’ ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് യുഎസ് സെൻട്രല്‍ കമാൻഡ് സ്ഥിരീകരിച്ചു.
കടുപ്പമേറിയ പാറകളും കോണ്‍ക്രീറ്റും തുളച്ചുകയറി ഭൂമിക്കടിയിലുള്ള ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ശേഷിയുള്ള ‘ബങ്കർ ബസ്റ്റർ’ ആയുധങ്ങളാണ് അമേരിക്ക പ്രയോഗിച്ചത്. ഇറാന്റെ തീരദേശ പ്രതിരോധ ശൃംഖലയുടെ ഭാഗമായ മിസൈല്‍ ലോഞ്ചറുകളും സ്റ്റോറേജ് കേന്ദ്രങ്ങളും തകർക്കുകയായിരുന്നു ലക്ഷ്യം. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയായ ഇറാന്റെ ആന്റി-ഷിപ്പ് ക്രൂയിസ് മിസൈലുകളെയാണ് പ്രധാനമായും ഉന്നംവെച്ചത്.

