തൃശൂര്‍: വിഷുക്കൈനീട്ടം നല്‍കിയ പരിപാടി വിവാദമാക്കിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുരേഷ് ഗോപി എംപി. ‘ഒരു രൂപയുടെ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണുള്ളത്. നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിച്ചുകൊണ്ട് കൈവെള്ളയില്‍ വച്ചുകൊടുക്കുന്നത്. ആ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയേണ്ടത്? ഞാനുറപ്പിച്ചു, ചൊറിയന്‍ മാക്രി പറ്റങ്ങളാണവര്‍. ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്കട്ടെ. ഞാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്’ സുരേഷ് ഗോപി പറഞ്ഞു.
18 വര്‍ഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്. വിഷുവെന്ന് പറയുന്നത് ഹിന്ദുവിന്റേതല്ല, ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ഒരു ആചാരമാണ്. ഒരു രാജ്യത്തിന്റെ സമ്പന്നതയിലേക്കാണ് ഓരോ കുരുന്നും സംഭാവന ചെയ്യുന്നതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രത്തില്‍ മേല്‍ശാന്തിക്ക് വിഷുക്കൈനീട്ടം നല്‍കാനായി അദ്ദേഹം പണം നല്‍കിയതോടെ സംഭവം വിവാദമായി. ഇതിനെതിരെ തൃശൂര്‍ ജില്ലയിലെ സിപിഎം, സിപിഐ നേതാക്കള്‍ പ്രതിഷേധിച്ചിരുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഒരിടത്ത് കൈനീട്ടം വാങ്ങിയ ശേഷം കാറിലിരിക്കുന്ന സുരേഷ് ഗോപിയുടെ കാല്‍െതാട്ട് വന്ദിക്കുന്ന സ്ത്രീകളുടെ വിഡിയോയ്‌ക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. സ്ത്രീകള്‍ വരിയായിവന്ന് കൈനീട്ടം വാങ്ങിയ ശേഷം താരത്തിന്റെ കാല്‍തൊട്ട് വന്ദിച്ച് മടങ്ങുന്നതാണ് വിഡിയോയില്‍. അവസാനം എല്ലാവര്‍ക്കൊപ്പം ഫോട്ടോയും എടുത്താണ് അദ്ദേഹം മടങ്ങിയത്.
(വീഡിയോ കടപ്പാട്: റിപ്പോര്‍ട്ടര്‍ ടിവി)