കോട്ടയം നഗരമധ്യത്തിൽ തിരുനക്കര ജില്ലാ സഹകരണ ബാങ്കിന് എതിർ വശത്ത് വൈദ്യുതി പോസ്റ്റിൽ തീ പിടിച്ചു; കോട്ടയം നഗരത്തിൽ വൈദ്യുതി മുടങ്ങു; പതിനഞ്ച് മിനിറ്റെങ്കിലും വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ

കോട്ടയം: നഗരമധ്യത്തിൽ തിരുനക്കരയിൽ കേരള ബാങ്കിന് എതിർവശത്തുള്ള വൈദ്യുതി പോസ്റ്റിൽ തീ പടർന്നു പിടിച്ചു. വൈകിട്ട് 4.15 ഓടെയാണ് നഗരമധ്യത്തിൽ പോസ്റ്റിൽ തീ പടർന്നു പിടിച്ചത്. നാട്ടുകാർ നോക്കി നിൽക്കെ തീ പടർന്നു പിടിച്ചത് പരിഭ്രാന്തി പടർത്തി.

Advertisements

തുടർന്ന്, ആളുകൾ വിവരം അറിയിച്ചതോടെ അഗ്നരക്ഷാ സേന അധികൃതർ സ്ഥലത്ത് എത്തി. തീ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. കോട്ടയം നഗരമധ്യത്തിൽ ജില്ലാ ബാങ്കിന്റെ മുന്നിലെ രണ്ടു കാലുള്ള വൈദ്യുതി പോസ്റ്റിനാണ് ഇപ്പോൾ തീ പിടിച്ചത്. ഈ സാഹചര്യത്തിൽ കോട്ടയം നഗരത്തിലെ വൈദ്യുതി ബന്ധം ഏതാണ്ട് പൂർണമായും മുടങ്ങിയ സ്ഥിതിയിലാണ്. അരമണിക്കൂറെങ്കിലും വേണ്ടി വരും വൈദ്യുതി പുനസ്ഥാപിക്കുന്നതിനെന്നാണ് അധികൃതർ അറിയിക്കുന്നത്.

Hot Topics

Related Articles