പാലായിൽ മാണി.സി.കാപ്പൻ ചരിത്ര വിജയം നേടും : രമേശ് ചെന്നിത്തല

പാലാ : ജനദ്രോഹ നടപടികളുമായി മുമ്പോട്ടു പോകുന്ന ഇടതു മുന്നണിയിൽ നിന്ന് ആദ്യം രക്ഷപ്പെട്ട മാണി സി. കാപ്പൻ കെ.ഡി.പിയുടെ സ്ഥാനാർത്ഥിയല്ല മറിച്ച് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയം മൂലം കാപ്പന്റെ പാത പിന്തുടർന്ന് നല്ല കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവർത്തകരും യു.ഡി.എഫിലേക്ക് ഒഴുകിയെത്തുകയാണ്. മുൻ മന്ത്രി ജി.സുധാകരനെപ്പോലെയുള്ള നല്ല കമ്മ്യൂണിസ്റ്റുകൾ ഐക്യ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തും. പ്രതിപക്ഷത്തായിരുന്ന കാപ്പൻ നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ അത്ഭുതാവഹമാണ്. എന്നാൽ കാപ്പൻ വഴി ഈ നാട്ടിലൊന്നും നടക്കരുതെന്ന് ചിലർക്കുണ്ടായിരുന്ന നിർബന്ധബുദ്ധിക്ക് ഇത്തവണ പാലാക്കാർ പ്രതികാരം ചെയ്യും. അതു വഴി കാപ്പന്റെ ഭൂരിപക്ഷം ചരിത്രത്തിൽ റിക്കോർഡായിരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Advertisements

കർഷകരേയും തൊഴിലാളികളെയും യുവാക്കളെയും വിദ്യാർത്ഥികളെയും വഞ്ചിച്ച ഇടതുമുന്നണിക്ക് ജനം മറുപടി നൽകുമ്പോൾ 100 ലധികം സീറ്റു കളുമായി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ആറരവർഷം വർഷംകൊണ്ട് 244 കോടിയിൽപരം രൂപയുടെ വികസനം ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ നടപ്പാക്കാൻ കഴി ഞ്ഞെങ്കിൽ യു ഡി.എഫ് അധികാരത്തിൽ വരുമ്പോൾ 2500 കോടിയുടെ വികസനം നിയോജക മണ്ഡലത്തിൽ നടപ്പാക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. അഡ്വ. ഫ്രാൻസിസ് ജോർജ് എംപി, പി.സി തോമസ്, ജോയി എബ്രാഹം, ജോസഫ് വാഴക്കൻ, തോമസ് കല്ലാടൻ, മുനിസിപ്പൽ ചെയർ പേഴ്സൺ ദിയ ബിനു, ശ്രീനാദേവി കുഞ്ഞമ്മ , ബിന്ദു സെബാസ്ററ്യൻ, ജോസ്മോൻ മുണ്ടക്കൽ, ബിജു പുന്നത്താനം,കുര്യാക്കോസ് പടവൻ, ജോർജ് പുളിങ്കാട്, കെ.ജെ ജോസ് മോൻ , ഫിലിപ്പ് ജോസഫ് .എൻ. സുരേഷ്, മോളി പീറ്റർ , ജോയി സ്കറിയ, ആർ ശ്രീകല, തോമസ് ഉഴുന്നാലിൽ, ,ആർ.സജീവ്, സി.റ്റി രാജൻ, .ജോസ് പ്ളാക്കൂട്ടo , അനസ് കണ്ടത്തിൽ, കെ.കെ ശാന്ത റാം, ജോസി പൊയ്കയിൽ,ലാലി സണ്ണി., ബിൻ സി ടോമി, ജോമി ബെന്നി, യമുന പ്രസാദ്, സുബി സുരേഷ്, േജാസഫ് കണ്ടം,രാജൻ കൊല്ലം പറമ്പിൽ , ബിജു പുളിക്ക കണ്ടം, ആൽബിൻ ഇടമനശ്ശേരിൽ, കെ.ഗോപി, സന്തോഷ് മണർകാട്ട്, എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles