ഇഷാനെ ക്യാപ്റ്റനാക്കിയ സംഭവം: അതൃപ്തി പരസ്യമാക്കി യുവരാജ് സിംങ് 

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ക്യാപ്റ്റൻസി തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്.പരിക്കേറ്റ് പുറത്തായ പാറ്റ് കമ്മിൻസിന് പകരം ഇഷാൻ കിഷനെ താല്‍ക്കാലിക ക്യാപ്റ്റനായി തിരഞ്ഞെടുത്ത ഹൈദരാബാദിന്‍റെ തീരുമാനമാണ് യുവിയെ ചൊടിപ്പിച്ചത്. തന്‍റെ ശിഷ്യൻ കൂടിയായ അഭിഷേക് ശർമ്മയെ അവഗണിച്ചതിനെതിരെ സ്പോർട്സ് ടക്കിന് നല്‍കിയ അഭിമുഖത്തിലാണ് യുവരാജ് തുറന്നടിച്ചത്.

Advertisements

അഭിഷേക് ശർമ കഴിഞ്ഞ 7-8 വർഷമായി ഹൈദരാബാദിനായി കളിക്കുന്നു. ആ ടീമിനായി അവൻ അവന്‍റെ ഹൃദയവും ആത്മാവും നല്‍കി മികച്ച പ്രകടനമാണ് നടത്തുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനെ നയിച്ച പരിചയസമ്പത്തും അഭിഷേകിനുണ്ട്. എന്നിട്ടും കമ്മിൻസിന്‍റെ അഭാവത്തില്‍ അവനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തില്ലെന്ന് യുവരാജ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ മാധ്യമങ്ങളില്‍ അഭിഷേക് ക്യാപ്റ്റനായേക്കുമെന്ന് വാർത്തകള്‍ വന്നെങ്കിലും, അപ്രതീക്ഷിതമായാണ് ഇഷാൻ കിഷനെ സണ്‍റൈസേഴ്സ് നായകനായി പ്രഖ്യാപിച്ചത്. അഭിഷേകിനെ വൈസ് ക്യാപ്റ്റനായാണ് തെരഞ്ഞെടുത്തത്. മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഇഷാൻ കിഷൻ 2025ലെ ഐപിഎല്‍ താരലേലത്തിലാണ് ഹൈദരാബാദ് ടീമിലെത്തിയത്. കമിന്‍സിന് പകരം കിഷൻ ക്യാപ്റ്റനായിട്ടും ആദ്യ മത്സരത്തില്‍ ഹൈദരാബാദ് ബെംഗളൂരുവിനോട് തോറ്റിരുന്നു.

പെസഹ ആചരണത്തിന്റെ ഭാഗമായി കുടുംബത്തിനോടൊപ്പം അപ്പം മുറിച്ച് പാലായിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി 

പാലാ: പെസഹ ആചരണത്തിന്റെ ഭാഗമായി കുടുംബത്തോടൊപ്പം അപ്പം മുറിച്ച് പാലായിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി. അമ്മ കുട്ടിയമ്മ മാണി, ഭാര്യ നിഷാ ജോസ്, മക്കളായ പ്രിയങ്ക, റിതിക, കുഞ്ഞുമാണി, സഹോദരിമാരായ ആനി സേവ്യർ, സാലി ജോസഫ്, ഋതികയുടെ ഭർത്താവ് കുര്യൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകൾക്കിടെയാണ് ഏറ്റവും പ്രധാനപ്പെട്ട പെസഹ ദിനാചരണത്തിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം സമയം കണ്ടെത്തിയത്.

Hot Topics

Related Articles