കോട്ടയം: കുമരകത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. കുമരകം കടത്തുക്കടവിനു സമീപം ജ്യൂസ് കട നടത്തുന്ന നെവിൻ വിൻസെന്റാണ് (33) മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിലുണ്ടായിരുന്ന ചെങ്ങളം സ്വദേശി കൃഷ്ണകുമാറിനെ (29) ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച അർദ്ധരാത്രി 12 മണിയോടെ കുമരകം കോണത്താറ്റ് പാലത്തിലായിരുന്നു അപകടം. കുമരകത്തെ തീയറ്ററിൽ സിനിമയ്ക്ക് ശേഷം മടങ്ങുകയായിരുന്ന യുവാക്കളുടെ സംഘം സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ യുവാവിന്റെ ശരീരത്തിലൂടെ പിന്നാലെ വെള്ളവുമായി എത്തിയ ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകട വിവരം അറിഞ്ഞ് കുമരകം പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഉടൻ തന്നെ മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് കോണത്താറ്റ് പാലത്തിൽ ഗതാഗത തടസവും ഉണ്ടായി.


