കോട്ടയം കുമരകം കോണത്താറ്റ് പാലത്തിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് റോഡിലേയ്ക്കു മറിഞ്ഞു; പിന്നാലെ എത്തിയ ടാങ്കർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം; അപകടത്തിൽ മൂന്നു യുവാക്കൾക്ക് പരിക്ക്

കോട്ടയം: കുമരകം കോണത്താറ്റ് പാലത്തിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് റോഡിലേയ്ക്കു മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട യുവാവ് പിന്നാലെ എത്തിയ ടാങ്കർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി മരിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. അപകടത്തിൽ മരിച്ചയാളെയും പരിക്കേറ്റവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

വ്യാഴാഴ്ച അർദ്ധരാത്രി പന്ത്രണ്ട് മണിയ്ക്ക് ശേഷം കുമരകം കോണത്താറ്റ് പാലത്തിലായിരുന്നു അപകടം. കുമരകത്തെ തീയറ്ററിൽ സിനിമയ്ക്ക് ശേഷം മടങ്ങുകയായിരുന്ന യുവാക്കളുടെ സംഘം സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ യുവാവിന്റെ ശരീരത്തിലൂടെ പിന്നാലെ വെള്ളവുമായി എത്തിയ ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകട വിവരം അറിഞ്ഞ് കുമരകം പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഉടൻ തന്നെ മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് കോണത്താറ്റ് പാലത്തിൽ ഗതാഗത തടസവും ഉണ്ടായി.

Hot Topics

Related Articles