പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവല്ലയിൽ; രാഹുൽ ഗാന്ധി ആലപ്പുഴയിൽ ; കേരളത്തിൽ തിരഞ്ഞെടുപ്പ് ആവേശം ആകാശംമുട്ടുന്നു 

തിരുവല്ല: പ്രധാനമന്ത്രി നാളെ തിരുവല്ലയിൽ.രാഹുൽ ഗാന്ധി നാളെ ആലപ്പുഴയിൽ. പരസ്യ പ്രചാരണത്തിന് ഇനി 4 ദിവസം കൂടി അവശേഷിച്ചിരിക്കെ മുന്നണികൾ വാശിയേറിയ പോരാട്ടത്തിലേക്ക്. ദേശീയ നേതാക്കളെ പ്രചാരണത്തിന് ഇറക്കിയാണ് മത്സരം കൊഴുപ്പികുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ നിന്നും 25000 പേർ പങ്കെടുക്കുന്ന യോഗം നാളെ തിരുവല്ലയിൽ സംഘടിപ്പിച്ചാണ് നാളെ എൻഡിഎ യോഗം ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യോഗം ഉച്ചകഴിഞ്ഞാണ് നടക്കുക. തിരുവനന്തപുരത്തെ യോഗത്തിന് ശേഷം ഹെലികോപ്റ്ററിൽ ചെങ്ങനാശ്ശരിയിൽ ഇറങ്ങിയാവും കാറ് മാർഗ്ഗം തിരുവല്ല എത്തുക.  

Advertisements

വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന പ്രവർത്തകരുടെ 600 ഓളം ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉച്ചക്ക് 12 ന് മുമ്പായി വിവിധ ഇടങ്ങളിൽ പാർക്ക് ചെയ്ത ശേഷം പ്രവർത്തർ ഗ്രൗണ്ടിൽ പ്രവേശിക്കണം. യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ ആലപ്പുഴ മുഹമ്മയിൽ എത്തും. ആലപ്പുഴ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി എ ഡി തോമസിനായാണ് രാഹുൽ ഗാന്ധി പ്രചരണത്തിന് എത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10.35 ന് ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപാഡിലെത്തി കാർമാർഗ്ഗം മണ്ണഞ്ചേരി കാവുങ്കൽ മൈതാനിയിലെത്തും.

Hot Topics

Related Articles