ഇറാൻ യുദ്ധം : കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാൻ വെടിവെച്ച്‌ തകർത്ത യുഎസ് യുദ്ധവിമാനം ഒരു എഫ്-15 ഇ സ്‌ട്രൈക്ക് ഈഗിള്‍ ജെറ്റില്‍ നിന്നും കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ധീരമായ നീക്കത്തിനൊടുവില്‍ വിമാനം തകർന്ന് കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തി, അമേരിക്കൻ ജനങ്ങളെ, ഞങ്ങള്‍ക്ക് അദ്ദേഹത്തെ തിരികെ ലഭിച്ചു, എല്ലാവർക്കും ഹാപ്പിഈസ്റ്റർ- ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാന്‍റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) യുഎസ് യുദ്ധവിമാനം തകർത്തത്. വിമാനം തകരുന്നതിനു മുമ്പ് പൈലറ്റുമാർ പുറത്തേക്ക് ചാടി. ഈ വിമാനത്തിലെ പൈലറ്റുമാരിലൊരാളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെയാളെ കാണാതായിരുന്നു.

Advertisements

‘കഴിഞ്ഞ കുറച്ച്‌ മണിക്കൂറുകളായി യുഎസ് സൈന്യം ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഒടുവില്‍ പൈലറ്റിനെ കണ്ടെത്തിയിരിക്കുന്നു, അദ്ദേഹം സുരക്ഷിതനും ആരോഗ്യവാനുമാണെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്’- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ശത്രുക്കളാല്‍ വലയം ചെയ്ത് വേട്ടയാടപ്പെട്ടെങ്കിലും വ്യോമ സേനയുടെ കമാൻഡർ ഇൻ ചീഫ്, പ്രതിരോധ സെക്രട്ടറിയും നേതൃത്വം നല്‍കിയ സൈന്യം 24 മണിക്കൂറും അദ്ദേഹത്തെ നിരീക്ഷിച്ചിരുന്നു, ഒടുവില്‍ രക്ഷപ്പെടുത്തി- ട്രംപ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായും ഇതില്‍ ഒരു പൈലറ്റിനെ പിടികൂടാൻ ശ്രമം തുടരുകയാണെന്നും ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഇറാന്‍ തകര്‍ത്ത യു.എസ് വ്യോമസേനയുടെ എഫ്-15ഇ യുദ്ധവിമാനത്തിലെ പൈലറ്റിനായി ഇരു രാജ്യങ്ങളും തെരച്ചില്‍ ഊർജിതമാക്കി. തകർന്നു വീണ വിമാനത്തിലെ പൈലറ്റിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം നല്‍കുമെന്നും ഇറാൻ സർക്കാർ പ്രഖ്യാപിച്ചു. ഇതിനിടയിലാണ് പൈലറ്റിനെ രക്ഷിച്ചെന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്ത് വന്നത്. എന്നാല്‍ പൈലറ്റിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടില്ല.

പാചകവാതക ക്ഷാമം: കേറ്ററിംങ് മേഖല പ്രതിസന്ധിയിൽ: പാചക വാതകം കരിഞ്ചന്തയിൽ സുലഭം : ഓൾ കേരള കേറ്ററിംങ് അസോസിയേഷൻ

കോട്ടയം: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പാചകവാതക ക്ഷാമം അതിരൂക്ഷമായത് കേറ്ററിംങ് മേഖലയെ പ്രതികൂലമായി ബാധിച്ചതായി ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. വിവിധ ചടങ്ങുകൾക്ക് ഭക്ഷണം അടക്കം ക്രമീകരിച്ചു നൽകുന്ന കേറ്ററിംങ് മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പലയിടത്തും ബുക്കിംങ്ങുകാർക്ക് പണം തിരികെ നൽകുകയും നഷ്ടപരിഹാരം നൽകേണ്ടി വരുന്നതുമായ സാഹചര്യമാണ്. നേരത്തെ സംസ്ഥാന സിവിൽ സപ്ലൈസ് കമ്മിഷണറുമായി നടത്തിയ ചർച്ചയിൽ കേറ്ററിംങ് അസോസിയേഷന് പാചക വാതകം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ആ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ഇത് കൂടാതെ കൊള്ളവിലയിൽ പാചകവാതകം കരിഞ്ചന്തയിൽ സുലഭമാണ്. വിവിധ മേഖലകളിൽ പാചകവാതകം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് കരിഞ്ചന്തയിൽ ഇവ സുലഭമായി ലഭിക്കുന്നത്. ഇത് കൂടാതെ ഉപഭോകഗത്തിന്റെ 40 ശതമാനം പാചക വാതകം കേറ്ററിംങ് സ്ഥാപന ഉടമകൾക്ക് നൽകുമെന്നായിരുന്നു കമ്മിഷണറുമായി നടത്തിയ ചർച്ചയിൽ അറിയിച്ചിരുന്നതാണ്. എന്നാൽ, ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഏജൻസികൾക്ക് ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ചുള്ള നടപടി ഉടനടി ഉണ്ടാകണം. ഇത് 80 ശതമാനമായി ഉയർത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെടുന്നു. ഇത് കൂടാതെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പാചക വാതക സിലിണ്ടർ നൽകിയിരുന്നത്. എന്നാൽ, ഇപ്പോൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സൈറ്റ് ഓപ്പണാകുന്നില്ല. ബദൽ മാർഗമായ വിറകിൻ്റെ ലഭ്യതക്കുറവ് മറ്റൊരു പ്രശ്നമായി തുടരുന്നു.മറ്റൊരു പരിഹാരമാർഗമായ സി.എൻ.ജി കണക്ഷൻ്റെ ചിലവ് ഭീമമായതാണ്. ഡെപ്പോസിറ്റും, മീറ്റർ ചാർജും അതിൻ്റെ ഇൻസ്റ്റലേഷൻ ചാർജും ഭീമമായതാണ്. ഇത് താങ്ങാൻ ആകുന്നില്ല. അടിയന്തര സാഹചര്യം പരിഗണിച്ച് ഡെപ്പോസിറ്റും മീറ്റർചാർജും കുറയ്ക്കുന്നതിനു ആവശ്യമായ നടപടികൾ സർക്കാർ ആരംഭിക്കണം. അടിന്തര സാഹചര്യം കണക്കിലെടുത്ത് ഈ തുക കുറയ്ക്കാനുള്ല ഇടപെടൽ അടിയന്തരമായി ഉണ്ടാകണം. ഈ സാഹചര്യം അടക്കം ഒഴിവാക്കാൻ സർക്കാരും കമ്മിഷണറും കർശനമായി ഇടപെടണമെന്നും ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സഖറിയ ആവശ്യപ്പെട്ടു

Hot Topics

Related Articles