പീഡനത്തിന് ഇരയായ പതിനേഴുകാരി വീട്ടില്‍ പ്രസവിച്ചു; കുട്ടി മുറിയില്‍ പ്രസവിച്ചത് വീട്ടുകാരറിയാതെ; പ്രസവരീതി മനസ്സിലാക്കിയത് യൂട്യൂബില്‍ നിന്ന്; അയല്‍വാസി അറസ്റ്റില്‍

മലപ്പുറം: പീഡനത്തിന് ഇരയായ പെണ്‍കുട്ടി വീട്ടില്‍ പ്രസവിച്ചു. മലപ്പുറം കോട്ടയ്ക്കൽ സ്വദേശിനിയായ +2 വിദ്യാർത്ഥിനിയായ പതിനേഴ്കാരിയാണ് വീട്ടുകാരറിയാതെ മുറിക്കുള്ളില്‍ പ്രസവിച്ചത്. കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ഗര്‍ഭിണി ആയിരുന്നതും പ്രസവിച്ചതും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.

Advertisements

അയല്‍വാസിയായ 21-കാരനാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയത്. ഇയാളെ അറസ്റ്റു ചെയ്തു. ഈ മാസം 20നാണ് വീട്ടുകാരറിയാതെ പെണ്‍കുട്ടി മുറിയില്‍ പ്രസവിച്ചത്. മൂന്നുദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്തികരമാണ്.യൂട്യൂബ് നോക്കിയാണ് പ്രസവരീതികള്‍ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിള്‍കൊടി മുറിച്ചുമാറ്റുന്നതുള്‍പ്പെടെ ചെയ്തതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്.

Hot Topics

Related Articles