തിരുവനന്തപുരം : യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വനവാസത്തിന് പോകുമെന്ന വെല്ലുവിളിയെ പരിഹസിച്ച് മന്ത്രി എ കെ ശശീന്ദ്രൻ
ഇത് കോൺഗ്രസുകാർ തമ്മിലുള്ള കളിയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയാകണമെന്ന സതീശൻ്റെ ആഗ്രഹം നടക്കില്ല. വനവാസത്തിന് പോകുന്ന വി.ഡി. സതീശന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. വനംവകുപ്പ് മന്ത്രി എന്ന നിലയിൽ വനവാസത്തിനുള്ള എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും. കെ. സുധാകരന്റെ ആഗ്രഹവും അതുതന്നെയല്ലേ. ഈ ആഗ്രഹമെങ്കിലും നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ തവണ ലഭിച്ച 11 സീറ്റുകളേക്കാൾ കൂടുതൽ ലഭിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ കണക്കുകൂട്ടൽ. പ്രത്യേകിച്ച് കൊടുവള്ളിയിലും വടകരയിലും ഇത്തവണ എൽ.ഡി.എഫിന് മികച്ച ജയസാധ്യതയുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

