വോട്ടെടുപ്പ് ദിവസം കുടമാളൂർ അമ്പലക്കവലയിൽ സ്‌കൂട്ടറിൽ ബൈക്കിടിച്ച് അപകടം: ദമ്പതികൾക്ക് പരിക്ക്; അപകടത്തിനിടയാക്കിയ ബൈക്ക് യാത്രക്കാരൻ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും തയ്യാറായില്ലന്ന് പരാതി

കോട്ടയം: വോട്ടെടുപ്പ് ദിവസം കുടമാളൂർ അമ്പലക്കവലയിൽ സ്‌കൂട്ടറിൽ ബൈക്കിടിച്ച് അപകടം. അപകടത്തിനിടയാക്കിയ ബൈക്ക് യാത്രക്കാർ പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരെ ആശുപത്രിയിലെത്തിക്കാൻ പോലും തയ്യാറായില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ഏറ്റുമാനൂർ വടക്കേച്ചോരേട്ട് ബെന്നിച്ചൻ വി.വി (53) , ജോളി ബെന്നിച്ചൻ (40) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

ഏപ്രിൽ ഒൻപത് വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30 നായിരുന്നു സംഭവം. കുടമാളൂർ അമ്പലക്കവലയിൽ വച്ചാണ് സംഭവം ഉണ്ടായത്. മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും പനമ്പാലം ഭാഗത്തേയ്ക്ക് വരികയായിരുന്നു ഇരുവരും. ഈ സമയം പിന്നാലെ എത്തിയ ബൈക്ക് അശ്രദ്ധമായി ഇവരെ മറികടന്ന ശേഷം ഇടത് വശത്തേയ്ക്ക് തിരിയുകയായിരുന്നു. ഈ സമയം ഇവരുടെ സ്‌കൂട്ടറിന്റെ മുന്നിൽ ബൈക്കിന്റെ പിൻഭാഗം ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ദമ്പതിമാർക്ക് ഗുരുതരമായി പരിക്കേറ്റു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, തന്റെ ബൈക്കിന്റെ പിന്നിലാണ് സ്‌കൂട്ടർ ഇടിച്ചതെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് ബഹളമുണ്ടാക്കി. രണ്ടു പേരെയും ആശുപത്രിയിൽ എത്തിക്കാൻ പോലും ഇയ്യാൾ തയ്യാറായില്ലെന്നും ആരോപണം ഉണ്ട്. പരിക്കേറ്റ ദമ്പതിമാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കാലിന് ഗുരുതരമായി പരിക്കേറ്റ ബെന്നിച്ചൻ പി.വിയെ ഇന്ന് ശസ്ത്രക്രിയയ്ക്ക്് വിധേയനാക്കും. സംഭവത്തിൽ ഗാന്ധിനഗർ പൊലീസിൽ ദമ്പതിമാർ പരാതി നൽകിയിട്ടുണ്ട്.

Hot Topics

Related Articles